Connect with us

‘റോഷാക്കി’ൽ സീതയായി ജീവിച്ചു,സെറ്റിൽ എല്ലാവരോടും യാത്ര പറഞ്ഞ് നിറകണ്ണുകളോടെ ബിന്ദു പണിക്കർ; വീഡിയോ പുറത്ത്

Actress

‘റോഷാക്കി’ൽ സീതയായി ജീവിച്ചു,സെറ്റിൽ എല്ലാവരോടും യാത്ര പറഞ്ഞ് നിറകണ്ണുകളോടെ ബിന്ദു പണിക്കർ; വീഡിയോ പുറത്ത്

‘റോഷാക്കി’ൽ സീതയായി ജീവിച്ചു,സെറ്റിൽ എല്ലാവരോടും യാത്ര പറഞ്ഞ് നിറകണ്ണുകളോടെ ബിന്ദു പണിക്കർ; വീഡിയോ പുറത്ത്

ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴും ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബിന്ദു പണിക്കരുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കറുടേതായി മലയാളികൾക്ക് ലഭിച്ച ​ഗംഭീര കഥാപാത്രമായിരുന്നു സീത. ആ കഥാപാത്രത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ തന്മയത്വത്തോടെ നടി പ്രേക്ഷകരിലേക്ക് എത്തിച്ചു. ഇപ്പോഴിതാ ഷൂട്ടിം​ഗ് കഴിഞ്ഞ് ലൊക്കേഷൻ വിട്ടിറങ്ങുന്ന ബിന്ദു പണിക്കരുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ബിന്ദു പണിക്കരുടെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറയുന്ന രം​ഗത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ സെറ്റിൽ എല്ലാവരോടും യാത്ര പറയുന്ന ബിന്ദു പണിക്കരെ കാണാം. “ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്ന വിഷമമായിരുന്നു എനിക്ക്. പിന്നെ ഇപ്പോഴത്തെ കുട്ടികളുമായി പ്രവർത്തിച്ച് എനിക്ക് അധികം പരിചയമില്ല. ഈ സെറ്റ് എനിക്ക് വളരെ വളരെ ഇഷ്ടമായിട്ടോ. നിങ്ങൾ തന്ന ധൈര്യമാണ് ഈ കഥാപാത്രം ചെയ്യാൻ കാരണമായത്. ഞാൻ എന്താ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

ഇവിടെ നിന്നും പോകാൻ വിഷമമുണ്ട് കേട്ടോ. കമലദളം ചെയ്യുന്ന സമയത്ത് താമസിച്ച ബിൽഡിം​ഗ് നോക്കി ഞാൻ കരഞ്ഞിട്ടുണ്ട്. ആ ഒരു ഫീൽ എനിക്കിവിടെ കിട്ടി”, എന്നാണ് കണ്ണുനിറഞ്ഞ് ബിന്ദു പണിക്കർ പറയുന്നത്. താൻ ഉദ്ദേശിച്ചതിനെക്കാൾ നൂറ് മടങ്ങാണ് സീത എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കർ തന്നതെന്നും ഒത്തിരി നന്ദിയെന്നും സംവിധായകൻ നിസാം ബഷീറും പറയുന്നു.

കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി ചിത്രം നേടിയിരുന്നു. ഇതേ കാലയളവില്‍ നേടിയ ആഗോള ഗ്രോസ് 20 കോടിയാണെന്നാണ് കണക്കുകൾ.

Continue Reading
You may also like...

More in Actress

Trending

Recent

To Top