കളക്ഷനിലും മുന്നിൽ വിശ്വരൂപം തന്നെ; തെന്നിന്ത്യക്ക് പുറമെ നോർത്ത് ഇന്ത്യയിലും യു.എസിലും തരംഗമായി വിശ്വരൂപം 2 !!
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററിലെത്തിയ വിശ്വരൂപം 2വിന് മികച്ച തുടക്കം. പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. തമിഴ്നാട്ടിൽ മികച്ച പ്രതികരണം നേടി നിറഞ്ഞ തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം നോർത്തിന്ത്യയിൽ നിന്നും നല്ല കളക്ഷൻ നേടിയിട്ടുണ്ട്. ആദ്യ ദിനം വേൾഡ് വൈഡ് 28 കോടി രൂപ കളക്ഷൻ നേടിയ ചിത്രത്തിന് രണ്ടാം ദിനം കളക്ഷൻ 34 കോടിയായി ഉയർന്നു.
ആദ്യദിന കളക്ഷൻ പുറത്തു വന്നപ്പോൾ നോർത്ത് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 3 കോടിക്കടുത്ത് നേടിയെന്നാണ് റിപ്പോർട്ടുകൾ. നോർത്ത് ഇന്ത്യയിൽ വലിയ ഫാൻ ബേസില്ലാത്ത കമലഹാസനെ പോലെ ഒരു നടന്റെ സിനിമക്ക് കിട്ടാവുന്ന ഏറ്റവും വലിയ കളക്ഷൻ തന്നെയാണിത്. ചിത്രത്തിന്റെ ആദ്യ ഭാഗമായ വിശ്വരൂപം നോർത്തിൽ ഒരു വലിയ ഹിറ്റ് തന്നെയായിരുന്നു. ആ ചിത്രം കണ്ട പ്രേക്ഷകർക്ക് ഉണ്ടായിരുന്ന പ്രതീക്ഷ രണ്ടാം ഭാഗത്തിൽ നിലനിർത്തി എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.
അമേരിക്കയിലും മികച്ച കളക്ഷൻ നേടി വിശ്വരൂപം 2 മുന്നേറുകയാണ്. ആദ്യ ദിനം റിലീസ് ചെയ്ത 90 കേന്ദ്രങ്ങളിൽ നിന്നായി മികച്ച കളക്ഷൻ തെങ്ങ് ചിത്രം നേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...