ആ ‘ഓട്ടോ പാട്ട്’ ജനങ്ങൾ ഏറ്റെടുത്തു !! കലാഭവൻ മണിയെ ജനങ്ങൾ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട് എന്നതിന് തെളിവാണ് ഈ കമന്റുകൾ…
നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകൾ കലാഭവൻ മണിയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള വിനയൻ ഒരു ജീവിതകഥ ഒരുക്കുമ്പോൾ അത് യാഥാർഥ്യം തന്നെ ആയിരിക്കും എന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്.
പ്രശസ്ത മിമിക്രി – സിനിമ താരമായ രാജാമണിയാണ് ചിത്രത്തിൽ കലാഭവൻ മണിയായി വേഷമിടുന്നത്. ചിത്രത്തിലെ ‘ആരാരുമാവാത്ത കാലത്ത്’ എന്ന കലാഭവൻ മണി പണ്ട് പാടിയ ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അത് യൂട്യൂബിൽ വൻ ഹിറ്റായി മാറുകയും ചെയ്തു. അതിന് താഴെയുള്ള ജനങ്ങളുടെ കമന്റുകളാണ് ഇപ്പോൾ തരംഗമാകുന്നത്.
കലാഭവൻ മണി എന്ന കലാകാരനെ ജനങ്ങൾ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് ആ കമന്റുകൾ. മണി ചേട്ടനെ ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം ആ വീഡിയോ സോങ്ങിന് ഡിസ്ലൈക് അടിച്ചവരെ ശാസിക്കാനും പലരും മടി കാണിക്കുന്നില്ല.
Chalakkudikaran Changathi movie song trending in youtube
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...