Movies
എമ്പുരാൻ ഷൂട്ടിങ് പൂർണ്ണമായും വിദേശത്ത്; 2024 റിലീസ്
എമ്പുരാൻ ഷൂട്ടിങ് പൂർണ്ണമായും വിദേശത്ത്; 2024 റിലീസ്
Published on
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസഫിറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ .മോഹന്‍ലാല്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളിഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രഖ്യാപനം നടത്തിയത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസിലാണ് ‘എമ്പുരാന്’ ഒരുക്കുന്നത്.
എമ്പുരാൻ 2023 പകുതിയോടെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പൂർണ്ണമായും വിദേശത്തു ഷൂട്ട് ചെയ്യാൻ പോകുന്ന ഈ ചിത്രം 2024 ലാവും റിലീസ് ചെയ്യുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ
മലയാളസിനിമയുടെ ബിസിനസ്സില്‍ പുതിയ ചരിത്രം തീര്‍ത്ത ലൂസിഫര്‍ ലോകവിപണിയിലേക്ക് മലയാളത്തെ കൈപിടിച്ചുയര്‍ത്തിയിരുന്നു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കോടികള്‍ കൊയ്ത ചിത്രത്തിന് വിദേശരാജ്യങ്ങളിലും വന്‍സ്വീകാര്യതയാണ് ലഭിച്ചത്.
ഔദ്യോഗിക കൂടികാഴ്ചയല്ല. എന്നിരുന്നാലും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് തൊട്ടുമുന്നോടിയുള്ള ആദ്യ ചുവടാണ്. തിരക്കഥ പൂര്‍ത്തിയായി. അഭിനേതാക്കള്‍ മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സമയാണ്. ഇന്ന് മുതല്‍ ‘എമ്പുരാന്’ തുടങ്ങുകയാണ്. തുടങ്ങി കഴിഞ്ഞാല്‍ വളരെ പെട്ടന്ന് തന്നെ മറ്റു കാര്യങ്ങള്‍ പെട്ടന്ന് ചെയ്യാന്‍ തന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു- പൃഥ്വിരാജ് പറഞ്ഞത്
ലൂസിഫര്‍ ഒരു അത്ഭുതമായി മാറി. അതിനെ മാനിച്ചുകൊണ്ട് ചിന്തിക്കുമ്പോള്‍ ‘എമ്പുരാന്’ അതിന് മുകളിലേക്ക് പോകണം. അത് സാധിക്കുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളിലടക്കം സിനിമ ചിത്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കാത്ത ഒരു സിനിമ ഞങ്ങള്‍ ചെയ്യും”- മോഹന്‍ലാല്‍ പറഞ്ഞു.
ലൂസിഫറില്‍ കണ്ട കഥയുടെ കേവല തുടര്‍ച്ച മാത്രമായിരിക്കില്ല പുതിയചിത്രമെന്ന് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനകം കണ്ടതും അറിഞ്ഞതുമായ കഥയുടെ മുന്‍പു നടന്ന കഥയും അതിന്റെ തുടര്‍ക്കഥയും ചേര്‍ത്തുവെച്ചാകും രണ്ടാം ഭാഗം ഒരുക്കുക. ആദ്യ ചിത്രത്തിന് ലഭിച്ച മിന്നും വിജയം തന്നെയാണ് രണ്ടാം ഭാഗത്തിനായുള്ള ചുവടുവെപ്പിന് കരുത്തുനല്കുന്നത്.
ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ...
2007ൽ അൻവർ റഷീദിൻറെ സംവിധാനത്തിൽ, മണിയൻ പിള്ള രാജു നിർമ്മിച്ച് പുറത്തിറങ്ങിയ, മോഹൻലാൽ നിറഞ്ഞാടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ....
ഐ.ടി. പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു. 21 ഗ്രാം,...
പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ...
നടിയും അവതാരകയുമായ സ്വാസിക വിജയ് വീണ്ടും വിവാഹിതയായി. കഴിഞ്ഞ വർഷമായിരുന്നു ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ...