Connect with us

എന്റെ മാതാപിതാകൾക്ക് ഞാൻ വിവാഹം കഴിച്ച് കാണണമെന്ന ഒരേയൊരു ആഗ്രഹമേ ഉള്ളൂ; വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇപ്പോൾ സമയമമില്ല; തമന്ന പറയുന്നു !

Movies

തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് തമന്ന ഭാട്ടിയ. തമിഴ് , തെലുങ്ക് സിനിമകളിലെ നായിക നടിയായി തിളങ്ങിയ തമന്ന വളരെ പെട്ടെന്നാണ് പ്രശസ്തിയാർജിച്ചത്. മഹാരാഷ്ട്രക്കാരിയായ തമന്ന മോഡലിം​ഗിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് ആരാധകരോട് മനസ്സ്തുറന്നിരിക്കുകയാണ് നടി തമന്ന. തന്റെ മാതാപിതാക്കള്‍ക്ക് താന്‍ വിവാഹം കഴിച്ച് കാണണമെന്ന ഒരേയൊരു ആഗ്രഹമേ ഉള്ളൂവെന്ന് തമന്ന പറയുന്നു.

‘എന്റെ മാതാപിതാക്കളും ഇന്ത്യയിലെ എല്ലാ അച്ഛനമ്മമാരെയും പോലെയാണ്. മകളെ വിവാഹം കഴിപ്പിക്കുന്നതാണ് നമ്മുടെ മാതാപിതാക്കള്‍ക്ക് സന്തോഷം നല്‍കുന്നത്.പക്ഷെ എനിക്ക് സിനിമാ സെറ്റുകളാണ് സന്തോഷം നല്‍കുന്നത്. ഇപ്പോള്‍ എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ സമയമമില്ല,’ തമന്ന പറഞ്ഞു.

സുന്ദരിയായ ഒരു നായികയെ സ്‌ക്രീനില്‍ കാണുന്നത് ഞാനും ആസ്വദിക്കുന്നു. എന്നാല്‍ 17 വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ സിനിമകളോടുള്ള തന്റെ മനോഭാവം മാറിയെന്നാണ് തമന്ന പറഞ്ഞത്.

32 കാരിയായ തമന്ന സിനിമകളുടെ തിരക്കിലാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും കടന്നു വരാന്‍ ഒരുങ്ങുകയാണ് അവര്‍. 2005 ലാണ് തമന്ന അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഇക്കാലയളവിനിടയില്‍ നിരവധി ഹിറ്റ് സിനിമകളില്‍ നടി നായികയായിട്ടുണ്ട്.

അതേസമയം സൂപ്പർ ഹിറ്റായ രാമലീലയ്ക്ക് ശേഷം സംവിധായകൻ അരുൺ ​ഗോപിയും ​ദിലീപും ഒന്നിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ്തമന്ന. തമന്ന ആദ്യമായാണ് ഒരു മലയാള സിനിമയിൽ വേഷമിടുന്നത്.

More in Movies

Trending

Recent

To Top