
Actress
വലിയ ലോക്കറ്റുള്ള രുദ്രാക്ഷ മാല സംയുക്തയ്ക്ക് സമ്മാനിച്ച് ഊർമ്മിള ഉണ്ണി, ചെറിയമ്മയുടെ സമ്മാനം ഗംഭീരം; ചിത്രങ്ങൾ കാണാം
വലിയ ലോക്കറ്റുള്ള രുദ്രാക്ഷ മാല സംയുക്തയ്ക്ക് സമ്മാനിച്ച് ഊർമ്മിള ഉണ്ണി, ചെറിയമ്മയുടെ സമ്മാനം ഗംഭീരം; ചിത്രങ്ങൾ കാണാം

വിവാഹത്തോടെ അഭിനയത്തിൽ നിന്നും നീണ്ട ഇടവേള എടുത്തിരിക്കുകയാണ് സംയുക്ത വർമ്മ. അഭിനയത്തിലേക്കുള്ള നടിയുടെ തിരിച്ചുവരവിന് വേണ്ടി ഇപ്പോഴും മലയാളികൾ കാത്തിരിക്കുകയാണ് . സോഷ്യൽ മീഡിയയിൽ നടി സജീവമാണ്. തന്റെ കൊച്ചു വിശേഷങ്ങൾ പോലും പങ്കിടാറുണ്ട്
ചെറിയമ്മയായ ഊര്‍മ്മിള ഉണ്ണി തനിക്ക് സമ്മാനിച്ച മാലയണിഞ്ഞുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സംയുക്ത വര്‍മ്മ പങ്കുവെച്ചത്. കൈകൊണ്ടുണ്ടാക്കിയ മാലയാണ് ഇതെന്നും താരം കുറിച്ചിരുന്നു.
വലിയ ലോക്കറ്റുള്ള രുദ്രാക്ഷ മാലയാണ് ചെറിയമ്മ സംയുക്തയ്ക്ക് നല്‍കിയത് . ‘Thank you thathathai for this hand made mala ‘ എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രം അണിഞ്ഞ് കൂളിംഗ് ഗ്ലാസ് ധരിച്ച് ഊർമ്മിള ഉണ്ണി കൈകൊണ്ട് നിർമ്മിച്ച മാലയും അണിഞ്ഞാണ് ചിത്രത്തിനായി സംയുക്ത വർമ്മ പോസ് ചെയ്യുന്നത്. താരങ്ങളുള്‍പ്പടെ നിരവധി പേരാണ് സംയുക്ത വര്‍മ്മയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.
ആന്റിക് കലക്ഷനായാലും അല്ലാത്തവയായാലും ആഭരണങ്ങളോട് പ്രത്യേകമായൊരു താല്പര്യമുള്ളയാളാണ് സംയുക്ത. പൊതുചടങ്ങുകളിലെല്ലാം താരം വേറിട്ട് നില്‍ക്കുന്നതിലൊരു കാരണം ഈ ക്രേസാണ്. മുത്തുക്കുടയും വെഞ്ചാമരവുമൊക്കെയുണ്ടല്ലോ എന്ന് പറഞ്ഞ് ബിജുവേട്ടന് തന്നെ കളിയാക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. വലിയ ലോക്കറ്റുള്ള മാലയും കമ്മലുമൊക്കെയാണ് താന്‍ മേടിക്കാറുള്ളതെന്നും ബിജുവേട്ടന് വളരെ ലൈറ്റായുള്ള ആഭരണങ്ങളാണ് സമ്മാനിക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു.
വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായി അരങ്ങേറിയ നായികയാണ് സംയുക്ത വര്‍മ്മ. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാവനയെന്ന കഥാപാത്രത്തെയായിരുന്നു സംയുക്ത അവതരിപ്പിച്ചത്. ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തോടെയായാണ് സംയുക്ത അഭിനയത്തോട് ബൈ പറഞ്ഞത്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് ഇതുവരെ സാധ്യമായിട്ടില്ല.
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...