
News
ഹണി ട്രാപ്പിൽ കുടുങ്ങിയ മലയാള സിനിമയിലെ തൃശൂർ സ്വദേശിയെ നിർമാതാവ് ആര്, 1.70 കോടി രൂപ യുവതി തട്ടിയെടുത്തു
ഹണി ട്രാപ്പിൽ കുടുങ്ങിയ മലയാള സിനിമയിലെ തൃശൂർ സ്വദേശിയെ നിർമാതാവ് ആര്, 1.70 കോടി രൂപ യുവതി തട്ടിയെടുത്തു

സിനിമാ നിർമാതാവിനെ ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി. എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു സിനിമാ നിർമ്മാതാവ്.
കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് പരാതി. ഇതിൽ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്.
മലയാളത്തിൽ നിരവധി സിനിമ നിർമിച്ചിട്ടുള്ള തൃശൂർ സ്വദേശിക്കാണ് ഹണി ട്രാപ്പിൽ പണം നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ തൃശൂർ ഒല്ലൂരിൽ പൊലീസിനു പരാതി നൽകിയെങ്കിലും കേസെടുത്തില്ല.
ഭരണമുന്നണിയിലെ എംഎൽഎയുമായി പ്രതികളിൽ ഒരാൾക്കുള്ള ബന്ധമാണ് കേസെടുക്കാതിരിക്കാൻ കാരണമെന്നു പരാതിക്കാരൻ പറയുന്നു. പൊലീസ് കേസെടുക്കാതെ വന്നതോടെ നിർമാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. കഴിഞ്ഞ 22ന് കോടതി നടപടികൾക്കു നിർദേശിച്ചെങ്കിലും കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിക്കാരനു പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഒല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ജേക്കബ് പറഞ്ഞു.
കൊച്ചിയിൽ ഉൾപ്പെടെ നിരവധി ഹോട്ടലുകളുടെ ഉടമയായ സാദിഖ് മേത്തലകത്തിന്റെ രാഷ്ട്രീയ സ്വാധീനമാണ് പൊലീസിനെ കേസെടുക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം. കോടതി നിർദേശിച്ചിട്ടും കേസെടുക്കാത്ത പക്ഷം കോടതി അലക്ഷ്യത്തിനു പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പരാതിക്കാരന്റെ അഭിഭാഷക ബിമല ബേബി പറഞ്ഞു.
അജിനി സണ്ണിയുടെ പിതാവിന്റെ സുഹൃത്താണ് പരാതിക്കാരനായ നിർമാതാവ്. ഇവരുമായി ദീർഘകാലമായി പരിചയത്തിലായിരുന്നുവെന്ന് നിർമാതാവ് പറയുന്നു. സ്വന്തം സ്ഥാപനത്തിൽ ഇവർ ജോലി ചെയ്യുകയും ഈ സമയം പലപ്പോഴായി സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയതും പ്രതികൾ ബലമായി ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെടുകയായിരുന്നു.
മാനഭയം മൂലം 1.70 കോടി രൂപ പലപ്പോഴായി പ്രതികൾക്കു നൽകി. സാമ്പത്തികമായി തകർന്നതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. പ്രതികളിൽ ഒരാളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ സ്വാധീനിക്കുന്നതാണ് കേസെടുക്കാതിരിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...