News
നരബലി വീട്ടിലെ ആയൂര്‍വേദ ചികിത്സ, അടിമപ്പെട്ട് സിനിമ താരങ്ങൾ, മൊഴിയെടുക്കാൻ പോലീസ്! ഗംഭീര ട്വിസ്റ്റിലേക്ക്
നരബലി വീട്ടിലെ ആയൂര്‍വേദ ചികിത്സ, അടിമപ്പെട്ട് സിനിമ താരങ്ങൾ, മൊഴിയെടുക്കാൻ പോലീസ്! ഗംഭീര ട്വിസ്റ്റിലേക്ക്
കേരളത്തെ നടുക്കി കഴിഞ്ഞ ദിവസമാണ് ഇലന്തൂരിൽ നടന്ന നരബലി വാർത്ത പുറത്ത് വന്നത്. പൈശാചികമായ കൊലപാതകമായിരുന്നു അരങ്ങേറിയത്. ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കും സന്തോഷത്തിനും വേണ്ടിയായിരുന്നു നരബലി. പോലീസ് നടത്തിയ മിസ്സിംഗ് കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് മുമ്പെങ്ങും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത വാർത്തയായിരുന്നു. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗൽ സിംഗ്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
ഭഗവല്‍ സിംഗ്, ലൈല എന്നിവരുടെ വീട്ടില്‍ ആയൂര്‍വേദ ചികിത്സയ്ക്ക് വേണ്ടി സമീപകാലത്ത് താമസിച്ചിട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മൊഴി പൊലീസ് എടുക്കുമെന്നുളള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സ്ത്രീകളെ കാണാതായ കേസുകളുമായി നരബലിക്കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും. മലയാള സിനിമയിലേക്കും അന്വേഷണം വ്യാപിക്കുമോയെന്നുള്ള സംശയം ഉണ്ട്
അതേസമയം നരബലിയുടെ ബർത്ത് പുറത്ത് വന്നതിന് പിന്നാലെ സിനിമ താരങ്ങളും പ്രതികരണവുമായി എത്തിയിട്ടുണ്ട്. സിദ്ധനെന്നു പറയുന്നവരുടെ തട്ടിപ്പുകളില്‍ ജനങ്ങള്‍ വീഴരുതെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഇത്തരം തിന്മകളെ സമൂഹം മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
തട്ടിപ്പുകളെക്കുറിച്ചറിഞ്ഞിട്ടും വീണ്ടും അതില്‍ പോയി വീഴുന്നു എന്നതാണ് പ്രശ്‌നം. ഇത്തരം തിന്മകളില്‍ പോയി ഇനിയും വീഴരുതെന്ന് മുഖ്യമന്ത്രിയാണോ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അധമ പ്രവര്‍ത്തനങ്ങളില്‍ എന്റെ സംഭാവന ഉണ്ടാകില്ലെന്ന് ഓരോ വ്യക്തിയും കരുതിയാല്‍ പ്രശ്‌നം തീരും. നേരത്തെയും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ജനങ്ങള്‍ സ്വയം തീരുമാനമെടുക്കണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ഇലന്തൂരിൽ ദുർമന്ത്രവാദത്തിനായി സ്ത്രീകളെ കൊന്ന സംഭവത്തിൽ മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകൾ ഉണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നാണ് നടൻ ചന്തുനാഥ് പറഞ്ഞത് . വാർത്ത കേട്ടിട്ട് വിശ്വസിക്കാനാകുന്നില്ലെന്നും തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പു മാറുന്നില്ലെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു.
ചന്തുനാഥിന്റെ വാക്കുകള്‍:
അവിശ്വസനീയമാണ് !!
തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022–ൽ ജീവിച്ചിരിക്കുന്ന, സർവോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാൻ പറയുന്നത്. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളിൽ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമാർട്ടത്തിൽ വ്യക്തമാകും എന്നുറപ്പുണ്ട്.. എന്നിരുന്നാലും
മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകൾ ഈ അരുംകൊലകളിൽ ഉണ്ടോ എന്ന് തുടർ അന്വേഷണങ്ങളിൽ തെളിയണം. അതല്ല ‘primary motive’ നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കിൽ …ഹാ കഷ്ടം എന്നെ പറയാനുള്ളൂ.. മരവിപ്പ്..
അതേസമയം ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കൊല്ലപ്പെട്ട പത്മയുടെ സ്വർണം പണയം വച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ഇന്ന് തെളിവെടുക്കും. പത്മയുടെ 39 ഗ്രാം സ്വർണം പണയം വച്ച് ഷാഫി ഒരു ലക്ഷത്തി പതിനായിരം രൂപ തട്ടിയെടുത്തിരുന്നു. രണ്ടാം പ്രതി ലൈല, മൂന്നാം പ്രതി ഭഗവൽ സിംഗ് എന്നിവരുടെ തെളിവെടുപ്പിന്‍റെ കാര്യത്തിൽ അന്വേഷണ സംഘം ഇന്ന് തീരുമാനം എടുക്കും. ചോദ്യം ചെയ്യലിന്‍റെ പുരോഗതിയ്ക്കാകും തെളിവെടുപ്പെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. കൂടുതൽ സ്ത്രീകളെ ഷാഫി ഇരകളാക്കിയിരുന്നോ എന്നും അന്വേഷണ സംഘം തേടുന്നുണ്ട്