
Malayalam
മീനാക്ഷിയുടെ വിവാഹം, വരൻ പ്രമുഖ നടൻ, വിവാഹ വാർത്തയോട് ആദ്യമായി പ്രതികരിച്ച് ദിലീപ്
മീനാക്ഷിയുടെ വിവാഹം, വരൻ പ്രമുഖ നടൻ, വിവാഹ വാർത്തയോട് ആദ്യമായി പ്രതികരിച്ച് ദിലീപ്
Published on

ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി ദിലീപും സിനിമയിലേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളായിരുന്നു തുടക്കത്തില്‍ നടന്നത്. പാട്ടും ഡാന്‍സുമൊക്കെയായി കലയിലെ താല്പര്യം മീനാക്ഷി പ്രകടിപ്പിച്ചിരുന്നു. അഭിനയത്തിലല്ല ഡോക്ടറാവാനാണ് ആഗ്രഹമെന്ന് പറഞ്ഞ മീനാക്ഷി ആ ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇരുപത്തി രണ്ടുകാരിയായ മീനാക്ഷി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്.
താരപുത്രി അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.
അടുത്തിടെ മീനാക്ഷി വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. സിനിമയിലെ പ്രശസ്തനായ നടനാണ് വരൻ എന്ന തരത്തിൽ ഒക്കെയായിരുന്നു വാർത്ത. ചില താരങ്ങളുടെ ചിത്രങ്ങൾ ചേർത്തും വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇത് പ്രചരിച്ചെങ്കിലും മീനാക്ഷിയോ ദിലീപോ ഇതിൽ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ, ആ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ദിലീപ്. സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ ആയിരുന്നു ദിലീപിന്റെ പ്രതികരണം. ഏറെ നാളുകൾക്ക് ശേഷം ദിലീപ് പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടിയാണിത്. പരിപാടിയിൽ വെച്ചുള്ള ദിലീപിന്റെ പ്രതികരണം വൈറലാവുകയാണ്.
എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാനറിയുന്നത് സോഷ്യല്‍മീഡിയയിലൂടെയായാണ്. ഈ അടുത്താണ് ഞാന്‍ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആള്ക്കാര് പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാല്‍ കിട്ടാത്ത കാര്യമാണ്’ എന്നായിരുന്നു ദിലീപ് പറഞ്ഞത്. സംവിധായകനും നടനുമായ ജോണി ആന്റണിക്കും നടി നിത്യാ ദാസിനും ഒപ്പമായിരുന്നു ദിലീപ് ഷോയിൽ പങ്കെടുത്തത്. ഈ ഷോയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഷോയുടെ പേര് പറഞ്ഞപ്പോഴേ ഭാര്യ ഭര്‍തൃബന്ധത്തെക്കുറിച്ചുള്ള ഷോയാണ് ഇതെന്ന് മനസിലായി. ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവർക്കും താൽപര്യമാണല്ലോ. അതുകൊണ്ടാണ് ഞാൻ ഷോയ്ക്ക് പെട്ടന്ന് തന്നെ ഓക്കെ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു.
ജോണിയേയും നിത്യയെയും കണ്ടിട്ട് കാലങ്ങളായി. സിഐഡി മൂസയുടെ രണ്ടാം ഭാഗം ചെയ്യാൻ കുറേയായി ജോണി ആന്റണിയെ അന്വേഷിച്ചു നടക്കുന്നു. നിത്യയെ ആദ്യം കണ്ടപ്പോൾ ഞാൻ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് കരുതിയത്. കാരണം നിത്യയും മകളും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട് ആരാ മോള്… ആരാ അമ്മ എന്നതിലെന്നും തമാശയായി ദിലീപ് പറഞ്ഞിരുന്നു. പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...