
Malayalam
അഭിരാമിയുടെ പിറന്നാൾ ആഘോഷം ആനയുടെ മുന്നിൽ, ഗോപി സുന്ദറിന്റെ കമന്റ്!
അഭിരാമിയുടെ പിറന്നാൾ ആഘോഷം ആനയുടെ മുന്നിൽ, ഗോപി സുന്ദറിന്റെ കമന്റ്!
Published on

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ഗായികയായിട്ടാണ് അമൃത സുരേഷ് ശ്രദ്ധ നേടിയത്. എന്നാൽ അഭിനയത്തിലൂടെയായാണ് സഹോദരി അഭിരാമി സുരേഷ് ശ്രദ്ധിക്കപ്പെട്ടത്. മലയാളം ബിഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായും അമൃതയും അഭിരാമിയും എത്തിയിരുന്നു സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ അഭിരാമിയുടെ പിറന്നാൾ ആഘോഷിക്കുന്ന അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങളാണ് വൈറലാകുന്നത്.
ആനയും ചെണ്ടമേളവുമൊക്കെയായി ഗംഭീരമായാണ് അഭിരാമിയുടെ പിറന്നാൾ അമൃതയും ഗോപി സുന്ദറും ആഘോഷമാക്കിയത്. ‘മൂത്ത മകൾക്കു പിറന്നാൾ ആശംസകൾ’ എന്നാണ് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. “ഞങ്ങടെ പൊന്നോമനക്ക് … ഐശ്വര്യവും സന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും നിറഞ്ഞ പിറന്നാൾ ആശംസകൾ”, എന്ന് അമൃതയും ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു. അമൃതയുടെ മകൾ അവന്തികയും ആഘോഷത്തിന് ഒപ്പമുണ്ട്. ഒക്ടോബർ 9നായിരുന്നു അഭിരാമിയുടെ 27ാം ജന്മദിനം. ആഘോഷത്തിന്റെ ചിത്രങ്ങൾ അഭിരാമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, അടുത്തിടെ തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് അഭിരാമി രംഗത്തെത്തിയിരുന്നു. പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്കാരം പഠിപ്പിക്കുന്നതെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിരാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ സഹോദരി അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തോട്ടെയെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടെന്നും അഭിരാമി പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ തന്റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുന്നതായി അമൃത സുരേഷും നേരത്തെ അറിയിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സംഗീത സംവിധായകനും ഗായകനുമായി ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പം അമൃത അറിയിച്ചത്. പിന്നാലെ ഇവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. പോസ്റ്റുകൾക്ക് താഴെ വൻ തോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...