Connect with us

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് നവ്യാ നായര്‍.

മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നീ പുരസ്‌ക്കാരങ്ങള്‍ ഈ ചിത്രത്തിലെ പ്രകടനത്തിന് നവ്യയ്ക്ക് ലഭിച്ചിരുന്നു.

താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം സൂര്യ ഫെസ്റ്റിവലിന്റെ വേദിയില്‍ മടങ്ങി എത്തിയിരിക്കുകയാണ് നവ്യ. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നവ്യ തന്നെയാണ് ചിത്രം പങ്കുവെച്ചത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ സൂര്യ ഫെസ്റ്റിവലില്‍ ഭരതനാട്യം അവതരിപ്പിക്കുന്നത്. 2016ല്‍ ആണ് അവസാനമായി നവ്യ മേളയില്‍ പങ്കെടുത്തത്. സൂര്യ മേളയുടെ ഒന്‍പതാം ദിവസമായ ഇന്നലെയാണ് ആയിരുന്നു നവ്യയുടെ നൃത്തം.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാമേളയാണ് സൂര്യാ ഫെസ്റ്റിവല്‍. ഏറെ പ്രത്യേകതകളുമായാണ് ഇത്തവണ സൂര്യ ഫെസ്റ്റ് ഒരുങ്ങിയത്. യേശുദാസ് തുടര്‍ച്ചയായി 45 തവണ ഒരേദിവസം ഒരേവേദിയില്‍ കച്ചേരി അവതരിപ്പിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതകളില്‍ ഒന്നായിരുന്നു.

More in Malayalam

Trending

Recent

To Top