
Malayalam Breaking News
വാപ്പച്ചിയെ പിന്തുടരാറില്ല….പക്ഷേ ഉപദേശങ്ങള്‍ സ്വീകരിക്കും; ദുല്‍ഖറിന് മമ്മൂട്ടി നല്കിയ ഉപദേശം!
വാപ്പച്ചിയെ പിന്തുടരാറില്ല….പക്ഷേ ഉപദേശങ്ങള്‍ സ്വീകരിക്കും; ദുല്‍ഖറിന് മമ്മൂട്ടി നല്കിയ ഉപദേശം!
Published on

മമ്മൂട്ടിയെ പോലെ ദുല്‍ഖര്‍ സല്‍മാനും ആരാധകര്‍ ഏറെയുണ്ട്. അതിന് ഉദാഹരമാണ് ദുല്‍ഖര്‍ അടുത്തിടെ കൊല്ലം കൊട്ടാരക്കരയില്‍ മോള് ഉദ്ഘാടനത്തിനെത്തിയപ്പോഴുണ്ടായ സംഭവം. ദുല്‍ഖര്‍ വരുന്നതറിഞ്ഞ് ദുല്‍ഖറെ ഒരുനോക്ക് കാണാന്‍ എത്തിയവര്‍ നിരവധിയായിരുന്നു. അതേദിനം തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മമ്മൂട്ടിയെ പോലെ ദുല്‍ഖറെയും ആരാധകര്‍ ഇതിനോടകം തന്നെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള ചിത്രങ്ങള്‍ എല്ലായ്പ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്… അതുപോലെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.. ഇപ്പോഴിതാ വീണ്ടും ദുല്‍ഖറും മമ്മൂട്ടിയും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
താരപുത്രന്റെ ആനുകൂല്യങ്ങള്‍ ഉപയോഗിക്കാതെ തന്നെ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച നടനാണ് ദുല്‍ഖര്‍. അഭിനയത്തിലും പിതാവിന്റെ ശൈലി പിന്തുടരാറില്ല. പക്ഷേ മമ്മൂട്ടിയുടെ ഉപദേശങ്ങള്‍ ദുല്‍ഖര്‍ ഗൗരവമായി എടുക്കാറുണ്ട്. ഒരു സ്വകാര്യ എഫ്എം റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടി നല്കിയ ഉപദേശത്തെ കുറിച്ച് ദുല്‍ഖര്‍ സല്മാന് പറയുന്നത്.
അഭിനയജീവിതത്തില്‍ ലഭിച്ച മികച്ച ഉപദേശം ഏതെന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ ഇതിന് മറുപടി പറയുന്നതിനു മുമ്പേ അവതാരകയുടെ ഉപചോദ്യമെത്തി. ആക്ഷനും കട്ടിനും ഇടയില്‍ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക. കട്ട് പറഞ്ഞു കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മോശം നടനാണെന്ന് കരുതണം, ഇത് ആര് ആരോട് പറഞ്ഞു? അവതാരകയുടെ ഈ ചോദ്യത്തോട് കുസൃതി നിറഞ്ഞ ചിരിയോടെയാണ് ദുല്‍ഖര്‍ ഉത്തരം നല്‍കിയത്. വാപ്പച്ചിയാണ് ഈ ഉപദേശം നല്‍കിയതെന്ന്. അഭിമുഖത്തിനായി മികച്ച തയാറെടുപ്പ് നടത്തിയ റേഡിയോ ടീമിനെ അഭിനന്ദിക്കാനും ദുല്‍ഖര്‍ മറന്നില്ല. കര്വാന് സംവിധായകന് ആകര്‍ഷ് ഖുറാന, സഹതാരം മിഥില പാര്‍ക്കര്‍ എന്നിവര്‍ക്കൊപ്പമാണ് ദുല്‍ഖര്‍ അഭിമുഖത്തിനെത്തിയത്.
dulquer-salmaan-about-mammootty advise
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...