Connect with us

സഹപ്രവര്‍ത്തകയ്ക്കെതിരെ ആക്രമണം ഉണ്ടായിട്ട് പോലും അതിനെതിരെ ശബ്ദിക്കാത്തവരാണ് സിനിമക്കാർ : ജനങ്ങൾ അവർക്ക് അമിത പ്രാധാന്യം കൊടുക്കുന്നു – സന്തോഷ് പണ്ഡിറ്റ്

Malayalam Breaking News

Santhosh-Pandit

സിനിമാക്കാർക്ക് ജനങ്ങൾ അമിത പ്രാധാന്യം കൊടുക്കുന്നുവെന്നു സന്തോഷ് പണ്ഡിറ്റ് . ദൈവതുല്യമായ പരിഗണനയാണ് അവർ നൽകുന്നത്. പക്ഷെ സിനിമ താരങ്ങൾ ഇത് അർഹിക്കുന്നില്ല. കാരണം ക്യാമറയ്ക്ക് മുന്നില്‍ കാണുന്നവരല്ല യഥാര്‍ത്ഥ ജീവിതത്തില്‍ മിക്കവരും. സ്വന്തം സഹപ്രവര്‍ത്തകയ്ക്കെതിരെ ആക്രമണം ഉണ്ടായിട്ട് പോലും അതിനെതിരെ ശബ്ദിക്കാത്തവരാണ് സിനിമയിലുള്ളത്.

santhosh-pandit-800x510

രാജ്യത്ത് ആദരിക്കപ്പെടേണ്ടവര്‍ കര്‍ഷകരും ശാസ്ത്രജ്ഞനും സൈനികരുമാണ്. സാംസ്കാരിക നായകര്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാനെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞു. കുവൈറ്റില്‍ അത്തൂസ് കിച്ചന്‍ റസ്റ്റോറന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് വ്യത്യസ്തമായ നിലപാടുകള്‍ വ്യക്തമാക്കിയത്.

തന്റെ സിനിമകള്‍ക്ക് സന്ദേശങ്ങളുണ്ടെന്ന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞു. സാഹിത്യവും കലയും ഉണ്ടെന്നു പറയുന്നവരുടെ സിനിമകളില്‍ അതുണ്ടെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമകള്‍ ജനം ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണ് താന്‍ ഇവിടെ വരെ എത്തിച്ചേര്‍ന്നത്. അത് തന്റെ നേട്ടം തന്നെയാണ്.

മലയാളീ ഹൗസ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ അവരുടെ തനി സ്വഭാവം പുറത്തുകൊണ്ടുവരും. ഇന്ന് അത്തരം ഷോകളില്‍ കാണുന്നതും അത് തന്നെയാണ്. മാന്യന്മാരുടെ തനി സ്വരൂപം കാണാന്‍ ഇതുപകരിക്കും. സിനിമ ചെയ്യുമ്പോള്‍ തനിക്ക് പണം കിട്ടുന്നുണ്ട്. കിട്ടുന്നതിന്റെ നല്ലൊരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുമുണ്ട്.

നിലവില്‍ കൊല്ലത്ത് ആദിവാസി കോളനിയില്‍ സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തീകരിച്ചേ ഇനി സിനിമയിലേക്കുള്ളൂ. ഒരു നടി അല്ലെങ്കില്‍ നടന്‍ ആവുക എന്നത് സുഖമുള്ള അനുഭവമാണ്. കാരണം അവര്‍ക്ക് ഒരു ദിവസം നാല് സീനുകളായിരിക്കും ഉണ്ടാകുന്നത്. അതില്‍ തന്നെ എല്ലാ സീനുകളിലും അഭിനയിക്കേണ്ടി വരുന്നുമില്ല.

santhosh pandit about cinema

More in Malayalam Breaking News

Trending

Recent

To Top