
Malayalam Breaking News
മലയാള സിനിമയിലെ സാറ്റ് ലൈറ്റ് തുകയില്‍ സര്വ്വകാലറെക്കോർഡിട്ടു മമ്മൂട്ടിയുടെ മാസ് ‘മധുരരാജ !!
മലയാള സിനിമയിലെ സാറ്റ് ലൈറ്റ് തുകയില്‍ സര്വ്വകാലറെക്കോർഡിട്ടു മമ്മൂട്ടിയുടെ മാസ് ‘മധുരരാജ !!
Published on

മലയാള സിനിമയിലെ സാറ്റ് ലൈറ്റ് തുകയില്‍ സര്വ്വകാലറെക്കോർഡിട്ടു മമ്മൂട്ടിയുടെ മാസ് ‘മധുരരാജ !!
മഹാമാസ് ചിത്രമെന്ന പ്രകമ്പനവുമായി ‘മമ്മൂട്ടി ,പീറ്റര്‍ ഹൈന് , വൈശാഖ്’ ടീം കൈകോര്‍ക്കുന്ന ‘മധുര രാജ’ ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ മോളിവുഡ് സിനിമയുടെ ഏറ്റവും വലിയ സാറ്റ് ലൈറ്റ് തുക നേടികൊണ്ട് ഉപഗ്രഹ സംപ്രേഷണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്.’സീ’നെറ്റ് വര്‍ക്കാണ് മധുരരാജയുടെ സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.9കോടി രൂപയാണ് സീനെറ്റ് വര്‍ക്ക് മധുരരാജയ്ക്ക് വിലയിട്ടിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് സര്‍വ്വകാല റെക്കോര്‍ഡ് ഇനി മമ്മൂട്ടിയ്ക്കും മധുരരാജയ്ക്കും സ്വന്തം.
മലയാള സിനിമയുടെ ബോക്സോഫീസില്‍ വന്‍ പ്രതീക്ഷ സൃഷ്ട്ടിച്ചു കൊണ്ടാണ് മമ്മൂട്ടി- വൈശാഖ് – ഉദയ് കൃഷണ – പീറ്റര്‍ ഹൈന്, ടീമിന്റെ ‘മധുര രാജ’ എന്ന ചിത്രത്തിന്റെ വിളംബരം വന്നിരിക്കുന്നത്.വൈശാഖ് സംവിധാനം ചെയ്ത പ്രഥമ ചിത്രവും ബ്ലോക്ക് ബസ്റ്ററുമായ പോക്കിരിരാജയുടെ സീക്വലായാണ് മധുര രാജ ഒരുങ്ങുന്നത്.പോക്കിരിരാജ വെറും ടീസർ മാത്രമായിരുന്നു. മധുര രാജയാണ് ശരിക്കുമുള്ള പടം എന്നാണ് സംവിധായകന് വൈശാഖ് പറഞ്ഞിരിക്കുന്നത്.മലയാള സിനിമയുടെ യൂണിവേഴ്സല്‍ ഹിറ്റായ പുലിമുരുകന്റെ സൃഷ്ട്ടാക്കള്‍ വൈശാഖും , ഉദയ് കൃഷണയും, പീറ്റര്‍ ഹൈനും ഒരിക്കല്‍ കൂടി കൈകോര്‍ക്കുന്നു എന്ന ത്രില്ലടിപ്പിക്കുന്ന പ്രത്യേകതയാണ് മധുര രാജയുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്നത്.ആക്ഷന്‍ പ്രാധാന്യമുള്ള മാസ് മസാല എന്റര്‍ടൈനര്‍ ഗണത്തിലാണ് വന്‍ ബട്ജറ്റില്‍ വന്‍ താരനിരയില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ മധുര രാജയെ വൈശാഖും , ഉദയ് കൃഷണയും , പീറ്റര്‍ ഹൈനും ചേര്‍ന്ന് പണികഴിപ്പിച്ചിരിക്കുന്നത്.
തിയേറ്ററുകളെ കിടിലം കൊള്ളിക്കാന്‍ പോന്ന രീതിയില്‍ പീറ്റര്‍ ഹൈന് ഒരുക്കുന്ന ആറ് സംഘട്ടനങ്ങളായിരിക്കും മധുര രാജയുടെ ഹൈലൈറ്റ് എന്നാണ് മധുരരാജയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. രാജ എന്ന ടൈറ്റിലില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ സ്ഫോടനം നടത്തിയിട്ടുണ്ട് . ‘രാജമാണിക്യം , പഴശ്ശിരാജ , പോക്കിരിരാജ, രാജാധിരാജ ‘ തുടങ്ങിയ ചിത്രങ്ങള്‍ ബോക്സോഫീസ് വെടികെട്ടുകളായിരുന്നു .മധുരരാജയും ബോക്സോഫീസില്‍ വെടികെട്ട് നടത്തും എന്നാണ് മമ്മൂട്ടിയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത് .
എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ ലാലിനൊപ്പം പുലിമുരുകന് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയെ പുളകം കൊള്ളിച്ച പീറ്റര്‍ ഹെയ്ന്റെ ശിക്ഷണത്തില്‍ മമ്മൂട്ടിവരുമ്പോള് ആരാധകരും ഏറെ ആവേശത്തിലാണ്.അടിയുടെ ഇടിയുടെ പൊടിപൂരവുമായിമായി വരുന്ന വമ്പന്‍ സംവിധാനം ചെയ്യുന്നത് രജിഷ് ആന്റണിയാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായിരിക്കും വമ്പന്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.AshiqShiju
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...