Connect with us

മോഹന്‍ലാലിന്റെ പ്രസംഗത്തെ വിമര്‍ശിച്ച ICU admin ന് സിനിമാ പ്രാന്തന്റെ മുന്‍ admin കൊടുത്ത ചുട്ട മറുപടി

Malayalam Breaking News

മോഹന്‍ലാലിന്റെ പ്രസംഗത്തെ വിമര്‍ശിച്ച ICU admin ന് സിനിമാ പ്രാന്തന്റെ മുന്‍ admin കൊടുത്ത ചുട്ട മറുപടി

മോഹന്‍ലാലിന്റെ പ്രസംഗത്തെ വിമര്‍ശിച്ച ICU admin ന് സിനിമാ പ്രാന്തന്റെ മുന്‍ admin കൊടുത്ത ചുട്ട മറുപടി

മോഹന്‍ലാലിന്റെ പ്രസംഗത്തെ വിമര്‍ശിച്ച ICU admin ന് സിനിമാ പ്രാന്തന്റെ മുന്‍ admin കൊടുത്ത ചുട്ട മറുപടി

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യ അതിഥിയായെത്തിയ മോഹന്‍ലാലിന്റെ തീപ്പൊരി പ്രസംഗത്തെ വിമര്‍ശിച്ച ഇന്റര്‍നാഷണല്‍ ചളി യൂണിയന്‍ അഡ്മിന്‍ കെ.എസ്.ബിനുവിന് സിനിമാ പ്രാന്തന്‍ മുന്‍ അഡ്മിന്റെ ചുട്ട മറുപടി. മോഹന്‍ലാലിനെ എടുത്ത് കിണറ്റില്‍ ഇടാനാണ് തോന്നുന്നതെന്നും ഒരു കലാകാരന്‍ എത്ര കണ്ട് മഹത്തായൊരു മനുഷ്യനായിരിക്കണമെന്ന് പ്രകാശ് രാജ് കാണിച്ചു തന്നപ്പോള്‍ മോഹന്‍ലാല്‍ തന്റെ വിവരദോഷികളായ ഫാന്‍സിന്റെ കൈയ്യടി വാങ്ങാനും ചില കണക്കുകള്‍ തീര്‍ക്കാനും മാത്രമായാണ് പുരസ്‌കാര വേദിയെ ഉപയോഗിച്ചതെന്നുമായിരുന്നു ബിനുവിന്റെ രൂക്ഷ വിമര്‍ശനം. എന്നാല്‍ ബിനുവിന് ഉരുളയ്ക്കുപ്പേരി പോലൊരു മറുപടിയുമായാണ് സിനിമാ പ്രാന്തന്‍ മുന്‍ അഡ്മിനായ വൈശാഖ് വേലായുധന്‍ രംഗത്തെത്തിയിരിക്കുന്നത്.

വൈശാഖ് വേലായുധന്‍ 2014 മുതല്‍ 2016 വരെ സിനിമാ പ്രാന്തന്‍ അഡ്മിന്‍ ആയിരുന്നു. കെ.എസ്.ബിനു വൈശാഖിന്റെ ഫെയ്‌സ്ബുക്ക് ഫ്രെണ്ടാണ്. കഴിഞ്ഞ ദിവസം താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ നോക്കുന്ന കൂട്ടിലാണ് ബിനിവിന്റെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതെന്ന് വൈശാഖ് പറയുന്നു. ഈ പോസ്റ്റിനോട് തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടായിരുന്നു അയാളുടെ പോസ്റ്റിന് താഴെ താന്‍ മറുപടി കൊടിത്തെന്നും വൈശാഖ് പറഞ്ഞു.

മോഹന്‍ലാലിലെ പോലൊരു വ്യക്തി അല്ലെങ്കില്‍ സൂപ്പര്‍സ്റ്റാര്‍സ് ആരും ആയിക്കോട്ടെ…..ഒരാളെ പ്രത്യേകം ടാര്‍ജറ്റ് ചെയ്തിട്ട് സംസാരിക്കുക… ട്രോള്‍ ഇറക്കുക.. തമാശ രീതിയിലുള്ള കളിയാക്കലുകള്‍ നല്ലതാണ്… പക്ഷേ നമ്മുക്ക് കുറേ ലൈക്ക് കിട്ടാനായി… നമ്മുടെ ഇടുങ്ങിയ ചിന്താകതിയുടെ ഭാഗമായി ഇടുന്ന പോസ്റ്റുകള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. അത് മുഖ്യമന്ത്രി വരെ പറഞ്ഞു… തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നത് പോസ്റ്റിലൂടെ തന്നെ എതിര്‍ക്കപ്പെടണമെന്ന്. പോസ്റ്റുകളോട് അധികം റിയാക്ട് ചെയ്യാത്ത ആളാണ് താന്‍. പക്ഷേ ബിനുവിന്റെ പോസ്റ്റ് ഒട്ടും അംഗീകരിക്കാന്‍ ആയില്ല. അതുകൊണ്ടാണ് മറുപടി കൊടുത്തതെന്നും വൈശാഖ് വ്യക്തമാക്കി.

ICU admin ന് സിനിമാ പ്രാന്തന്‍ മുന്‍ admin ന്റെ ചുട്ട മറുപടി

“സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങിന്റെ മുഖ്യാതിഥിയായി ക്ഷണിക്കപെടുക എന്നത് മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം അപൂര്‍വമായ അവസരം അല്ല. പക്ഷെ അദ്ദേഹം ആ പരിപാടിയില്‍ പങ്കെടുത്തുകൂടാ എന്ന് ചിലര്‍ അങ്ങ് തീരുമാനിച്ചാല്‍, ആ തീരുമാനം സര്‍ക്കാര്‍ എതിര്‍ത്താല്‍, ശേഷം വരുന്ന ഔദ്യോഗിക ക്ഷണം മോഹന്‍ലാല്‍ സ്വീകരിച്ചാല്‍, തീര്‍ച്ച ആയിട്ടും അതൊരു അപൂര്‍വ്വ അവസരം തന്നെയാണ്. ആ വിശിഷ്ട വേദിയില്‍ മുഖ്യാഥിതിയായി ചെന്ന് എത്ര മിനിറ്റ് സംസാരിക്കണം, എന്ത് സംസാരിക്കണം എന്ന് തീരുമാനിക്കുന്നത് താങ്കളോ, ഞാനോ, വേറെ ആരെങ്കിലുമോ അല്ല. അത് തീരുമാനിക്കുന്നത് മോഹന്‍ലാലും, അദ്ദേഹം എത്തി നില്‍ക്കുന്ന സാഹചര്യവും മാത്രമാണ്. സന്ദര്‍ഭത്തിനോട് സ്വാഭാവികമായിട്ട് റിയാക്റ്റ് ചെയ്യുന്ന ആ 8 മിനിറ്റ് പ്രസംഗത്തിന് ജനങ്ങള്‍ കയ്യടിച്ചിട്ടുണ്ട് എങ്കില്‍ അതില്‍ എന്താണ് തെറ്റ് എന്ന് താങ്കള്‍ ഇവിടെ വ്യക്തമാക്കണം.

പിന്നെ തന്റെ പ്രവര്‍ത്തനരംഗം ഇത്രയധികം കലുഷിതമായി ഇരിക്കുന്ന ഈ കാലഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം അമ്മയുടെ പ്രസിഡന്റ് ആയി സ്ഥാനം ഏല്‍ക്കുന്നത്. നല്ല ഉദ്ദേശത്തോടെ ഇപ്പോള്‍ നടന്ന് വരുന്ന ചര്‍ച്ചകളെയും, ശ്രമങ്ങളെയും കണ്ടില്ല എന്ന് നടിക്കുന്നതും തെറ്റ് തന്നെയാണ്. പിന്നെ, കഴിഞ്ഞ IFFK വേദിയില്‍ പ്രകാശ് രാജ് എന്തു സംസാരിച്ചു, കഴിഞ്ഞ ഓസ്‌കാര്‍ വേദിയില്‍ ഗാരി ഓള്‍ഡ്മാന്‍ എന്ത് സംസാരിച്ചു എന്നൊക്കെ നോട്ട് ചെയ്ത് വെച്ച് അതുപോലൊരു വാചക കസര്‍ത്തു മോഹന്‍ലാല്‍ നടത്തിയില്ല എന്നതാണ് താങ്കളുടെ പ്രോബ്ലം എങ്കില്‍ കിണറ്റില്‍ ഇടാന്‍ തോന്നുന്നത് താങ്കളെയാണ്.

താന്‍ നില്‍ക്കുന്ന വിലപ്പെട്ട വേദിയും തനിക്ക് ലഭിച്ച സ്ഥാനവും എത്ര മാഹാത്മ്യത്തോടെ, എത്ര ശ്രദ്ധയോടെ, എത്ര ആദരവോടെ വേണം ഉപയോഗിക്കേണ്ടതെന്നും, ഒരു കലാകാരന്‍ എത്രകണ്ട് മഹത്തായൊരു മനുഷ്യനായിരിക്കണമെന്നും ഉത്തമമായ ബോധ്യം ഉള്ള ആള്‍ ആണ് മോഹന്‍ലാല്‍. അത് ഇവിടുത്തെ ജനങ്ങള്‍ക്കും അറിയാം. അതുകൊണ്ടാണ് 40 വര്‍ഷകാലമായി മലയാളികള്‍ അദ്ദേഹത്തെ സ്വീകരിച്ചു പോരുന്നത്. ഒരു വ്യക്തിയിലെ നന്മ കാണാതെ, അയാളുടെ പ്രവര്‍ത്തനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്, താങ്കള്‍ക്ക് ഇവിടെ ഞെളിഞ്ഞു നില്‍ക്കാം എങ്കില്‍ മോഹന്‍ലാലിന് 1000 വട്ടം നില്‍ക്കാം. നട്ടെല്ല് ഉയര്‍ത്തി തന്നെ.”

ICU അഡ്മിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

“സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങിന്റെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുക എന്നതൊക്കെ ഒരു കലാകാരനെ സംബന്ധിച്ച് എത്ര അപൂര്‍വ്വമായ അവസരമാണ്. ആ വിശിഷ്ട വേദിയില്‍ മുഖ്യാതിഥിയായി ചെന്ന് ശ്രീ മോഹന്‍ലാല്‍ ഏകദേശം എട്ട് മിനിട്ടോളം സംസാരിച്ചിട്ടുണ്ട്. സ്വന്തം ചരിത്രത്തിലും യാത്രയിലും തുടങ്ങിയ ലാല്‍ ആ എട്ടുമിനിട്ട് ആകെ മൊത്തം വിനിയോഗിച്ചത് ആ ഇടവും കൈയ്യേറിയ തന്റെ ഫാന്‍സിന്റെ കൈയ്യടിയുടെ അകമ്പടിയോടെ ഞാനിവിടെത്തന്നെ കാണും എന്ന തന്റെ ടിപ്പിക്കല്‍ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുടെ ക്ലീഷേ മാസ്സ് ഡയലോഗ് അടിക്കാന്‍ മാത്രമാണ്. (അവിടെയെങ്കിലും ഈ ഫാന്‍സ് വെട്ടുക്കിളികള്‍ക്ക് അല്‍പം അലമ്പ് കുറച്ചൂടേ? എന്തൊരു ബഹളം!) വേദി അതായതുകൊണ്ട് അദ്ദേഹം സ്വരത്തില്‍ അല്‍പം വിനയം കലര്‍ത്തിയെന്ന് മാത്രം. എങ്കിലും ആ പ്രസംഗത്തിന്റെ, ആ ഡയലോഗിന്റെ നെറ്റ് എഫക്ട് മാസ്സ് തന്നെയാണ്, മാത്രമാണ്.

തന്റെ പ്രവര്‍ത്തനരംഗം ഇത്രയധികം കലുഷിതമായിരുന്ന കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത്, മിണ്ടേണ്ട സമയങ്ങളിലൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് പഴം വിഴുങ്ങിയിരുന്ന മനുഷ്യനാണ് ഇപ്പോള്‍ പൊതു സമക്ഷത്തില്‍ ഇത്ര പരിഹാസ്യമായ വീരസ്യം വിളമ്പുന്നത്. ഒരുകാലത്ത് ഏറ്റവുമധികം ഇഷ്‌പ്പെടുകയും ആരാധന തോന്നുകയുമൊക്കെ ചെയ്തിരുന്ന കലാകാരനോട് ഇത്രയധികം അവജ്ഞ തോന്നുന്നതില്‍ സങ്കടമുണ്ട്. പക്ഷേ പറയാതെ വയ്യ, ഇതുപോലെ മറ്റൊരു വിശിഷ്ട വേദിയില്‍, കഴിഞ്ഞ IFFK യുടെ മുഖ്യാതിഥിയായി വന്ന്, ആ വേദിയുപയോഗിച്ച് പ്രകാശ് രാജ് പറഞ്ഞ ഹെവി രാഷ്ട്രീയം ഒക്കെ ഓര്‍ക്കുമ്പോഴാണ് ഇയാളെയൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്!


താന്‍ നില്‍ക്കുന്ന വിലപ്പെട്ട വേദിയും തനിക്ക് ലഭിച്ച സ്ഥാനവും എത്ര മാഹാത്മ്യത്തോടെ, എത്ര ശ്രദ്ധയോടെ, എത്ര ആദരവോടെ വേണം ഉപയോഗിക്കേണ്ടതെന്നും, ഒരു കലാകാരന്‍ എത്രകണ്ട് മഹത്തായൊരു മനുഷ്യനായിരിക്കണമെന്നും പ്രകാശ് രാജ് കാണിച്ചു തന്നപ്പോള്‍ ഇവിടെയൊരാള്‍ തന്റെ വിവരദോഷികളായ ഫാന്‍സിന്റെ കൈയ്യടി വാങ്ങാനും ചില കണക്കുകള്‍ തീര്‍ക്കാനും മാത്രമായി ആ അവസരം ഉപയോഗിച്ച്, തന്നെയും, തന്റെ വേദിയെയും തന്നെ ക്ഷണിച്ചവരെയും തറയ്ക്ക് താഴേയ്ക്കും താഴ്ത്തി കളഞ്ഞിട്ട് ഞെളിഞ്ഞു നില്‍ക്കുന്നു!”

Former Cinema Pranthan Admin s reply to ICU Admin

More in Malayalam Breaking News

Trending

Recent

To Top