ഇന്ന് മലയാള ടെലിവിഷനുകൾ എല്ലാം നിരവധി റിയാലിറ്റി ഷോയുടെ കാര്യത്തിൽ മത്സരമാണ്. സീരിയലുകൾക്ക് കിട്ടുന്ന അതെ പ്രാധാന്യം ടെലിവിഷൻ ഷോകൾക്കും പ്രേക്ഷകർ കൊടുക്കുന്നുണ്ട്. ഇപ്പോഴിതാ, സീ കേരളം ഒരു പുത്തൻ റിയാലിറ്റി ഷോ ആവിഷ്ക്കരിച്ചിരിക്കുകയാണ്.
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരെ അണിനിരത്തിയാണ് ഈ ഷോ പ്ലാൻ ചെയ്തിരിക്കുന്നത്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരിപാടിയിലൂടെയാണ് താരങ്ങള്‍ ഒരുമിച്ച് വേദി പങ്കിടുന്നത്. ഒക്ടോബര്‍ എട്ട് മുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്ന പരിപാടിയുടെ പ്രൊമോ വീഡിയോ പുറത്ത് വന്നപ്പോൾ തന്നെ മികച്ച സ്വീകാര്യത കിട്ടിക്കഴിഞ്ഞു.
നടന് ദിലീപ് മുഖ്യാതിഥിയായി ഉദ്ഘാടനത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ നടനും മിമിക്രി താരവുമായ പാഷണം ഷാജി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലായിരിക്കുകയാണ്. ഭാര്യയെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും ഷാജി പറയുന്നതാണ് വീഡിയോയിലുള്ളത്.
ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന ടീച്ചറാണ്. അവിടെ ഈസ്റ്റേണും വെസ്റ്റേണും തമ്മില്‍ മിക്സായി. അങ്ങനെയാണ് രശ്മിയുമായിട്ടുള്ള പ്രണയം തുടങ്ങിയതെന്നാണ് തമാശരൂപേണ നടന് പറഞ്ഞത്. ഇതിനിടെ മിമിക്രി അല്ലാതെ പെയിന്റിങ്ങിന് പോയാല്‍ ഞാന്‍ തൂങ്ങി ചാവുമെന്ന് ഭാര്യ തന്നോട് പറഞ്ഞതായി ഷാജി വ്യക്തമാക്കുന്നു. കരിയറില്‍ തന്നെ അത്ര മാത്രം പിന്തുണയ്ക്കുന്ന ആളാണ് ഭാര്യയെന്നും ഇതിലൂടെ താരം പറയുന്നുണ്ട്.
ഈ സ്നേഹത്തിന് എന്താണ് പകരം നല്‍കുക എന്ന് ചോദിച്ചപ്പോള്‍, എന്റെ ജീവന് വരെ നല്‍കും എന്നാണ് പാഷാണം ഷാജി പറയുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ പറയുന്നതിനിടെ വളരെ സങ്കടത്തോടെ ഷാജിയും ഭാര്യ രശ്മിയും കെട്ടിപ്പിടിച്ച് കരയുന്നത് പ്രൊമോയില്‍ കാണിച്ചിരുന്നു. ‘ഇതോടെ ഈ ഷോ കഴിയുമ്പോഴെക്കും നിങ്ങള്‍ തമ്മിലുള്ള സ്നേഹം കൂടുമെന്ന് എനിക്ക് മനസിലായെന്ന്’ ദിലീപ് പറയുന്നു.
‘രശ്മി ഭാഗ്യം ചെയ്ത ഭാര്യയാണെന്ന്’ നടി നിത്യ ദാസ് അഭിപ്രായപ്പെട്ടു. ‘എന്തൊരു സ്നേഹമാണിത്. നിറഞ്ഞൊഴുകുക അല്ലേന്ന്’ സംവിധായകന് ജോണി ആന്റണിയും കൂട്ടിച്ചേര്‍ത്തു. ഈ ഫീല്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നാണ് രശ്മിയുടെയും അഭിപ്രായം. അങ്ങനെ താരദമ്പതിമാര്‍ മത്സരിച്ച് സ്നേഹിക്കുന്നതാണ് ഞാനും എന്റാളും എന്ന പരിപാടിയുടെ വേദിയില്‍ കാണാന്‍ സാധിച്ചത്.
പാഷാണം ഷാജിയുടെയും ഭാര്യയുടെയും വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് നടിയും അവതാരകയുമായ ആര്യയും രംഗത്ത് വന്നിരുന്നു. ‘ഇതാണ് എന്റെ അച്ചായി, ഈ മനുഷ്യനെ ബിഗ് ബോസില്‍ നിന്നും എനിക്ക് ഇത്രയും ഇഷ്ടം തോന്നാന്‍ കാരണം ഇതൊക്കെ തന്നെയാണ് അച്ചായിയും ഇച്ചുമ്മയും’ എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്‍ ആര്യ പറഞ്ഞിരിക്കുന്നത്.
ടെലിവിഷന്‍, മിമിക്രി, രംഗത്ത് നിന്നുള്ള സെലിബ്രിറ്റി ദമ്പതിമാരെ മുന്‍നിര്‍ത്തിയാണ് ‘ഞാനും എന്റാളും’ എന്ന പരിപാടി എത്തുന്നത്. യമുന റാണിയും ഭര്‍ത്താവും, പാഷാണം ഷാജിയും ഭാര്യയും, തുടങ്ങി സീരിയല്‍ നടന് സ്റ്റെബിനും ഭാര്യയുമടക്കം നിരവധി പേരാണ് മത്സരാര്‍ഥികളായി പരിപാടിയിലുള്ളത്. ഒക്ടോബര്‍ എട്ടിനാണ് ഷോ തുടങ്ങിയത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഷോ സംപ്രേക്ഷണം ചെയ്യുക.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...