Actress
തന്റെ ഇരട്ടക്കുട്ടികളെ താലോലിച്ച് നടി നമിത കപൂർ; ചിത്രം വൈറൽ
തന്റെ ഇരട്ടക്കുട്ടികളെ താലോലിച്ച് നടി നമിത കപൂർ; ചിത്രം വൈറൽ
അടുത്തിടെയാണ് നടി നമിത കപൂർ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഭർത്താവിനും മക്കൾക്കുമൊപ്പം ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. ശ്രീകൃഷ്ണ ജയന്തി ദിവസമാണ് നമിത ഇക്കാര്യം പോസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളും ആണ്‍കുട്ടികളാണ് താരത്തിനുള്ളത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നമിത. തന്റെ ജീവിതത്തിലേയും കരിയറിലേയും രസരമായ നിമിഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഗര്‍ഭകാലത്തെക്കുറിച്ചുള്ള നമിതയുടെ പോസ്റ്റുകളും ചര്‍ച്ചയായി മാറിയിരുന്നു.
ഇപ്പോഴിതാ തന്റെ രണ്ട് കുഞ്ഞുങ്ങളേയും കൈവെള്ളയിൽ എടുത്തിയിരിക്കുന്ന നമിതയുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു. കുട്ടികളുടെ മുഖം വ്യക്തമല്ല. എല്ലാ തവണയും പോലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അതീവ സന്തോഷവതിയായി നിൽക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
നടനും ബിസിനസുകാരനുമായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്. 2017 ലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിനൊപ്പമുളള ചിത്രങ്ങളും ഇടയ്ക്ക് പങ്കിടാറുണ്ട്
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് നമിത. ഒരുകാലത്ത് തമിഴ് സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നമിത. സിനിമ വിജയിക്കണമെങ്കില്‍ നമിത വേണമെന്ന് കരുതിയിരുന്നു ഒരുകാലത്ത് തമിഴ് സിനിമ. ഗ്ലാമര്‍ വേഷങ്ങളാണ് നമിതയെ താരമാക്കി മാറ്റുന്നത്. എങ്കള്‍ അണ്ണ, അഴകിയ തമിഴ് മകന്, ബില്ല, നാന് അവന് ഇല്ലൈ, തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമായിരുന്നു നമിത. എന്നാല്‍ താന്‍ ഗ്ലാമര്‍ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നുവെന്നും സ്ാമ്പത്തിക ബാധ്യതകളാണ് അത്തരം വേഷങ്ങള്‍ ചെയ്യാന്‍ കാരണമായതെന്നും നമിത പിന്നീട് പറഞ്ഞിരുന്നു.
മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് നമിത. ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് നമിത മലയാളത്തിലെത്തുന്നത്. പിന്നീട് പുലിമുരകനിലും ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു നമിത. അഭിനയത്തിന് പുറമെ ബിഗ് ബോസ് മത്സരാര്‍ത്ഥിയെന്ന നിലയിലും നമിത പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. കമല്ഹാസന് അവതാരകനായി എത്തുന്ന ബി്ഗ ബോസ് തമിഴിന്റെ ഒന്നാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു നമിത. ഈ ഷോയിലൂടെ നമിതയെന്ന വ്യക്തിയെ അടുത്തറിയാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചിരുന്നു. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടാന്‍ നമിതയ്ക്കും സാധിച്ചിരുന്നു.
ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടേയും ടെലിവിഷന്‍ ഷോകളിലൂടേയുമെല്ലാം പ്രേക്ഷകരുടെ കണ്മുന്നില് തന്നെയുണ്ട് നമിത.