Connect with us

അമ്മൂമ്മയെ ക്ലബ്ബില്‍ കൊണ്ടിരുത്തി, ഇതൊക്കെയാണ് ക്ലബ്ബില്‍ നടക്കുക എന്ന് പറഞ്ഞിട്ട്; ആ ക്ലബിൽ അന്ന് സാനിയ കാണിച്ചത് ; പ്രണയ ബന്ധങ്ങളിൽ സീരിയസ് ആകുന്നതിനെ കുറിച്ചും സാനിയ തുറന്നുപറയുന്നു!

Actress

അമ്മൂമ്മയെ ക്ലബ്ബില്‍ കൊണ്ടിരുത്തി, ഇതൊക്കെയാണ് ക്ലബ്ബില്‍ നടക്കുക എന്ന് പറഞ്ഞിട്ട്; ആ ക്ലബിൽ അന്ന് സാനിയ കാണിച്ചത് ; പ്രണയ ബന്ധങ്ങളിൽ സീരിയസ് ആകുന്നതിനെ കുറിച്ചും സാനിയ തുറന്നുപറയുന്നു!

അമ്മൂമ്മയെ ക്ലബ്ബില്‍ കൊണ്ടിരുത്തി, ഇതൊക്കെയാണ് ക്ലബ്ബില്‍ നടക്കുക എന്ന് പറഞ്ഞിട്ട്; ആ ക്ലബിൽ അന്ന് സാനിയ കാണിച്ചത് ; പ്രണയ ബന്ധങ്ങളിൽ സീരിയസ് ആകുന്നതിനെ കുറിച്ചും സാനിയ തുറന്നുപറയുന്നു!

മലയാള സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പം ഇന്ന് സാനിയ ഇയ്യപ്പനും വളർന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സാനിയ ക്യൂന്‍ എന്ന സിനിമയിലൂടെയാണ് നായികയായി തിളങ്ങിയത്. പിന്നീട് ഒരുപിടി മികച്ച സിനിമകളിലൂടെ സാനിയ മലയാളികൾക്കൊപ്പം കൂടി.

നടിയായും മോഡലായുമെല്ലാം സാനിയ നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാനിയ. അതിലുപരി മാറുന്ന മലയാള സിനിമയ്ക്ക് വേണ്ട ഒരു താരമാണ്. സിനിമയ്ക്കകത്തും സോഷ്യൽ മീഡിയയിലും നടക്കുന്ന പല കാര്യങ്ങളിലും വ്യക്തമായ നിലപാട് എടുക്കാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്.

പല വിമർശങ്ങളും അതിനാൽ തന്നെ താരം നേരിടേണ്ടിയും വന്നിട്ടുണ്ട്. ഒരുപക്ഷെ ഭൂരിഭാഗം വരുന്ന മലയാളികൾക്കും സാനിയ ഇന്നൊരു കണ്ണ് കടിയായിരിക്കും. എന്നാൽ വിമർശനങ്ങൾക്ക് മുന്നിൽ തളരാത്ത വ്യക്തിത്വമാണ് സാനിയയുടേത്.

ഇപ്പോഴിതാ സാനിയയുടെ പുതിയ ഒരു അഭിമുഖം വൈറലാകുകയാണ്. തന്റെ റിലേഷന്‍ഷിപ്പുകളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സാനിയ.

“ആണുങ്ങളുടെ കാര്യത്തില്‍ എന്റേത് എപ്പോഴും മോശം തിരഞ്ഞെടുപ്പായിരിക്കും. പ്രായത്തിന്റേതായിരിക്കും. പതുക്കെ പതുക്കെ പഠിച്ച് വരുമായിരിക്കും. എപ്പോഴും ബാഡ് ചോയ്‌സ് ആയിരിക്കും. ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നത് സീരിയസ് റിലേഷന്‍ഷിപ്പുകളൊന്നും വേണ്ട എന്നാണ്.

ഇത് എന്നെ ബ്രെയിന്‍വാഷ് ചെയ്ത് മനസിലാക്കിച്ചതാണ്. റിലേഷന്‍ഷിപ്പിന് പ്രാധാന്യം നല്‍കിയിരുന്നൊരു സമയമുണ്ടായിരുന്നു. അവരെന്തെങ്കില്‍ പറഞ്ഞാല്‍ അതിന് അനുസരിച്ച് മാറുകയോ അതുപോലെ നടക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ മാറിയെന്നാണ് സാനിയ പറയുന്നത്.

https://youtu.be/-3rkvh8o9ZM

സൂര്യോദയം വന്നുവെന്ന് പറയുമല്ലോ. ഇതൊന്നും വേണ്ട കൂടുതല്‍ ശ്രദ്ധ വേണ്ടത് ഇതിനേക്കാള്‍ ഫോക്കസ് ചെയ്യാനുള്ള കാര്യങ്ങളുണ്ടെന്നും ഇതൊക്കെ തനിയെ കൂടെ വന്നു കൊള്ളുമെന്നും മനസിലായി.

കൂടുതൽ വായിക്കാം…;

ഞാന്‍ ഭയങ്കര സെന്‍സിറ്റീവാണ്. കണ്ണടച്ച് ആളുകളെ വിശ്വസിക്കും. എന്നിട്ട് എല്ലാം മേടിച്ച് ഉള്ളില്‍ വച്ചിരിക്കും. ഭയങ്കരമായിട്ട് അഡ്ജസ്റ്റ് ചെയ്യും. എത്ര റെഡ് ഫ്‌ളാഗ് തന്നാലും ശരിയാകും എന്നു കരുതി തുടരും. പക്ഷെ ഡ്രോപ്പ് ചെയ്താല്‍ പിന്നെ തിരിച്ചെടുക്കില്ലെന്നും സാനിയ പറയുന്നു.

ഞാന്‍ തായ്‌ലന്റില്‍ കുടുംബത്തോടൊപ്പം യാത്ര പോയിരുന്നു. അച്ഛനും അമ്മയും അമ്മൂമ്മയുമൊക്കെയുണ്ടായിരുന്നു. അമ്മൂമ്മയെ ക്ലബ്ബില്‍ കൊണ്ടിരുത്തി, ഇതൊക്കെയാണ് ക്ലബ്ബില്‍ നടക്കുക എന്ന് പറഞ്ഞിട്ട്.

ഞാനും ചേച്ചിയും കൂടെ ഡാന്‍സ് കളിക്കാന്‍ പോയി. അപ്പോള്‍ ഒരു പയ്യന്‍, നോര്‍ത് ഇന്ത്യന്‍ ആണെന്ന് തോന്നുന്നു. കാണാന്‍ നല്ല ഭംഗിയുണ്ട്. പക്ഷെ ഇവന്‍ ജന്മം ചെയ്താല്‍ എന്നെ നോക്കുന്നില്ല. ഇത് ഒരിക്കലും സംഭവിക്കാറില്ല, ഇത് ശരിയാകുന്നില്ലെന്ന് ഞാന്‍ ചേച്ചിയോട് പറഞ്ഞു.

എനിക്ക് വല്ലാതെ ഇറിറ്റേഷന്‍ തോന്നി. ഈ പയ്യന്‍ എന്നെ നോക്കാന്‍ വേണ്ടി ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ചേച്ചിയോട് ഹഹഹ എന്നൊക്കെ ചിരിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഫുള്‍ ഡ്രാമ. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ വന്നിട്ട്, ആ ചെക്കന് നല്ലോണം മനസിലാകുന്നത് മതി നിര്‍ത്തിക്കോ എന്നു പറഞ്ഞു. ഞാന്‍ പറ്റില്ല, ഇതിലൊരു തീരുമാനം ആകണം എന്നൊക്കെ പറഞ്ഞു. പിന്നെ ഞങ്ങള്‍ അവിടെ നിന്നും മുകളിലേക്ക് പോയി.

പക്ഷെ ആ പയ്യനും എന്നെ നോക്കിയിരുന്നു. അത് മനസിലായത് , പിന്നാലെ അവനും മുകളിലേക്ക് വന്നപ്പോഴായിരുന്നു. മുകളില്‍ വന്ന അവന്‍ എനിക്ക് സിഗ്നലുകള്‍ നല്‍കാന്‍ തുടങ്ങി. പക്ഷെ എനിക്ക് വേണ്ട. ഞാന്‍ തിരിച്ചു ഗൗനിച്ചില്ല. അവന്‍ എന്നെ നോക്കി അത് മതിയായിരുന്നു എനിക്ക്. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോയി. അപ്പോള്‍ ഇതൊക്കെയാണല്ലേ പരുപാടി എന്ന് അമ്മ ചോദിച്ചു, യെസ് എന്ന് ഞാന്‍ പറഞ്ഞു. അത്രയും നേരം ഓവര്‍ ആക്കിയിട്ട് ഞാന്‍ അയാളെ ഗോസ്റ്റ് ചെയ്തിട്ടു പോന്നുവെന്നാണ് സാനിയ പറയുന്നത്.

പതിനഞ്ചാം വയസില്‍ ഞാന്‍ കരുതിയരുന്നത് ഞാന്‍ ഡാന്‍സ് ടീച്ചര്‍ ആയിരിക്കുമെന്നാണ്. പക്ഷെ ഇന്ന് എന്റെ സ്വപ്‌നം വേറെയാണ്. അത് മാറിക്കൊണ്ടിരിക്കുകയാണ്. ഭാവി എന്തായിരിക്കുമെന്ന് അറിയില്ല. പക്ഷെ എനിക്ക് ഇനിയും നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. പാര്‍വതി ചേച്ചി ചെയ്തുവച്ച ടേക്ക് ഓഫ് പോലുള്ള കഥാപാത്രങ്ങളും സ്ത്രീകേന്ദ്രീകൃത സിനിമകളുമൊക്കെ ചെയ്യണമെന്നുണ്ടെന്നും സാനിയ ആഗ്രഹം പങ്കുവെക്കുന്നുണ്ട്.

about saniya iyyappan

More in Actress

Trending

Recent

To Top