
Movies
ആടുമല്ല .. ആറാം പാതിരയുമല്ല..മിഥുൻ മാനുവൽ തോമസിന്റെ അടുത്ത് A പടം തന്നെ…!
ആടുമല്ല .. ആറാം പാതിരയുമല്ല..മിഥുൻ മാനുവൽ തോമസിന്റെ അടുത്ത് A പടം തന്നെ…!
Published on

യുവ സംവിധായകരില്‍ ശ്രദ്ധേയനാണ് മിഥുന് മാനുവല്‍ തോമസ്. സിനിമയിൽ തന്റേതായ ഒരിടം അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. ആട് ഒരു ഭീകര ജീവിയായിരുന്നു മിഥുന് ആദ്യം സംവിധാനം ചെയ്ത ചിത്രം. സംവിധായകന്റെ കുപ്പായം അണിയും മുമ്പ് തിരക്കഥാകൃത്തായാണ് മിഥുന് അരങ്ങേറുന്നത്.
ഓം ശാന്തി ഓശാനയിലൂടെയായിരുന്നു ആ തുടക്കം. ഇപ്പോഴിതാ പുതിയ ചിത്രം പൂർത്തിയായ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് മിഥുന്
അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ
“ഞങ്ങളുടെ സിനിമ – ‘അർദ്ധരാത്രിയിലെ കുട’ പാക്ക് അപ്പ്..!!രചന, സംവിധാനം യുവേഴ്സ് ട്രൂലി. നിർമ്മാണം ഫ്രൈഡേ ഫിലിം ഹൗസ്, ക്യാമറയ്ക്കു മുന്നിൽ അജു വർഗീസ്, ഇന്ദ്രൻസ് ചേട്ടൻ, സൈജു കുറുപ്പ്, വിജയ് ബാബു, അനാർക്കലി മരിക്കാർ തുടങ്ങി കുറച്ചധികം സുഹൃത്തുക്കൾ. ഫസ്റ്റ് ലുക്ക് പോസ്റ്ററും ബാക്കി വിവരങ്ങളും ഉടനെ പുറത്ത് വരും. P. S : Yes, അടുത്തതും ‘A’ പടം തന്നെയാണ്..!! എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ആട് ഒരു ഭീകര ജീവിയാണ്, അലമാര, ആൻ മരിയ കലിപ്പിലാണ്, ആട് 2, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, അഞ്ചാം പാതിരാ എന്നിവയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രങ്ങൾ.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...