Connect with us

ആദിപുരുഷ് പ്രോമോ കണ്ട് സംവിധായകനോട് ദേഷ്യപ്പെട്ട് പ്രഭാസ്?!!; വീഡിയോ വൈറൽ!!

Movies

ആദിപുരുഷ് പ്രോമോ കണ്ട് സംവിധായകനോട് ദേഷ്യപ്പെട്ട് പ്രഭാസ്?!!; വീഡിയോ വൈറൽ!!

ആദിപുരുഷ് പ്രോമോ കണ്ട് സംവിധായകനോട് ദേഷ്യപ്പെട്ട് പ്രഭാസ്?!!; വീഡിയോ വൈറൽ!!

പ്രഭാസിന്റെ പുതിയ ചിത്രമാണ് ‘ആദിപുരുഷ് ‘. ഇന്ത്യയുടെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തെ ആസ്പദമാക്കിയാണ് ആദിപുരുഷ് ഒരുങ്ങുന്നത്. രണ്ട് ദിവസം മുൻപാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. അഞ്ഞൂറ് കോടി മുതൽ മുടക്കി ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ഈ സിനിമയുടെ ടീസറിലെ വി.എഫ്.എക്സ് രംഗങ്ങളുടെ നിലവാരം പ്രതീക്ഷിച്ച അത്രത്തോളം ഉയർന്നില്ല.. ടീസറിലെ വിഎഫ്എക്സിനെ പലരും കാർട്ടൂണുകളോടായിരുന്നു ഉപമിച്ചത്. ടീസർ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽത്തന്നെ വൈ.ആർ.എഫിന്‍റെ യൂട്യൂബ് കമന്‍റ് ബോക്സ് വിമർശനങ്ങൾ കൊണ്ട് നിറഞ്ഞു.

വൈകാതെ ടീസറിനെക്കുറിച്ചുള്ള ട്രോളുകൾ മലയാളം ട്രോൾ ഗ്രൂപ്പുകളിലും പേജുകളിലും പ്രത്യക്ഷപ്പെട്ടു. ആദിപുരുഷിന്റെ ടീസറിനെ ട്രോളി സോഷ്യൽ മീഡിയ എത്തിയതിന് പിന്നാലെ ഇപ്പോൾ പ്രഭാസിന്റെ മറ്റൊരു ട്രോൾ വീഡിയോ കൂടി വൈറലാവുകയാണ്. സിനിമയുടെ ടീസർ റിലീസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടിനെ തന്റെ മുറിയിലേക്ക് വിളിക്കുന്ന പ്രഭാസ് എന്ന് പ്രചരിക്കുന്ന ട്രോൾ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

‘പ്രഭാസിന്റെ ടീസർ റിയാക്ഷൻ’, ‘പ്രഭാസ് കലിപ്പാണെന്ന് തോന്നുന്നു’, ‘പ്രാഞ്ചിയേട്ടനിൽ മമ്മൂട്ടി ഇന്നസെന്റിനെ വിളിച്ചു മുറിയിൽ കേറ്റുന്ന സീൻ ഓർമ്മവന്നു’, എന്നിങ്ങനെയാണ് പുതിയ ട്രോളിന് വരുന്ന കമന്റുകൾ. ടീസറിന് ട്രോളുകൾ കൂടിയതോടെ പ്രമുഖ വിഎഫ്എക്സ് കമ്പിനിയായ എൻവൈ വിഎഫ്എക്സ് വാല രം​ഗത്തെത്തിയിരുന്നു. സിനിമയുടെ വിഎഫ്എക്സ് ചെയ്തത് തങ്ങളല്ല എന്നും ടീസറിന് പിന്നാലെ നിരവധി മീഡിയകൾ തങ്ങളോട് ചോദിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തത വരുത്തുന്നത് എന്നും അറിയിച്ചുകൊണ്ട് കുറിപ്പ് പുറത്തിറക്കി.

അയോധ്യയിൽ വെച്ചാണ് ഈ ചിത്രത്തിന്റെ ടീസർ ലോഞ്ച് നടന്നത്. അങ്ങനെ പൊതുവെ ദേഷ്യപ്പെട്ട് കാണാറില്ലാത്ത പ്രഭാസിന്റെ ദേഷ്യത്തോടെയുള്ള വീഡിയോ വലിയ ശ്രദ്ധയാണ് നേടുന്നത്. ടീസറിന്റെ മോശം നിലവാരത്തിൽ താരം കുപിതനാണ് എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൻഹാജി എന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ഒരുക്കിയ ഓം റൗട് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രാമരാവണ ചരിത്രത്തിന്റെ പശ്‌ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സെയ്ഫ് അലി ഖാൻ, സീതയായി കൃതി സനോൺ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ടി സീരിസ് ഫിലിംസ്, റെട്രോഫിൽസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ശേത്, തൃപ്തി ടോർഡ്മാൽ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ട്രോളുകൾ നിരവധിയാണെങ്കിലും ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങിലാണ്. ഏഴര കോടിയിലധികം പ്രേക്ഷകരാണ് ഇതുവരെ ടീസർ കണ്ടുകഴിഞ്ഞിരിക്കുന്നത്. രാമായണ കഥയെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ 2023ലെ വമ്പൻ റിലീസുകളിൽ ഒന്നാണ്. 2023 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം പുറത്തെത്തിക്കുന്നുണ്ട്.

More in Movies

Trending

Recent

To Top