”ഞാന്‍ കൊള്ള സംഘമോ മാഫിയ സംഘമോ ഉണ്ടാക്കിയിട്ടുമില്ല,ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളിലോ തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടില്ല, പിന്നെ, ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്, അതു പറയാതിരുന്നാല്‍ നമ്മള് മനുഷ്യരല്ലാതാകും;”അന്ന് ശ്രീനിവാസൻ പറഞ്ഞത്

നടന് സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമാണ് ശ്രീനിവാസന് . കുറിയ്ക്ക് കൊള്ളുന്ന നര്‍മ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസന് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്.
പിന്നീട് എത്രയോ മികച്ച ചിത്രങ്ങള്‍, നല്ല കൂട്ടുകെട്ടുകള്‍ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്ക്കൊപ്പം നടന്നു. നിലവാരമുള്ള തമാശകള്‍ ശ്രീനിവാസന് ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ന്റെ നിലപാടുകളില്‍ എന്നും ഉറച്ചു നിന്നിട്ടുള്ളതരാം കൂടിയാണ് ശ്രീനിവാസന്. ”പല തീവ്രനിലപാടുകളും ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയോ?” എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ശ്രീനിവാസന് ഇപ്പോള്‍. താന്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ കുറ്റബോധമില്ല, ഒന്നും പറയാതിരുന്നാല്‍ മനുഷ്യന് അല്ലാതാകും എന്നാണ് ശ്രീനിവാസന് പറയുന്നത്.
”ഞാന്‍ ചൈനാക്കാരനല്ല, പാകിസ്ഥാനിയുമല്ല, കൊള്ള സംഘമോ മാഫിയ സംഘമോ ഉണ്ടാക്കിയിട്ടുമില്ല. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളിലോ തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടില്ല. പിന്നെ, ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതു പറയാതിരുന്നാല്‍ നമ്മള് മനുഷ്യരല്ലാതാകും.””അതുകൊണ്ട് അതിലൊന്നും എനിക്ക് കുറ്റബോധവുമില്ല. ഞങ്ങളുടെ നാട്ടിലൊരു പ്രത്യേകതയുണ്ടായിരുന്നു. വിദ്യാഭ്യാസമുള്ളവരൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായിരിക്കും. വിദ്യാഭ്യാസം കുറഞ്ഞവരൊക്കെ പല കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നത് ഈ സഖാക്കളെയാണ്.”
”അവര്‍ വേണ്ട പോലെ സഹായിക്കും. ഈ സാമൂഹ്യപ്രവര്‍ത്തനം പണ്ട് സമൂഹത്തിന്റെ താഴേത്തട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതുണ്ടോ എന്നു സംശയം പറയുമ്പോഴാണ് നമ്മള് കമ്യൂണിസ്റ്റ് വിരുദ്ധരാകുന്നത്” എന്നാണ് ശ്രീനിവാസന് ഒരു അഭിമുഖത്തില്‍ പറയുന്നത്.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...