
News
രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍
രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍

രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര ആദ്യ ഭാഗം ഒടിടി സ്ട്രീമിങ്ങ് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബര്‍ രണ്ടാം വാരം ചിത്രം റിലീസ് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസ്നി ചിത്രത്തിന്റെ പബ്ലിക് റിലേഷന്‍സ് ക്യാംപെയ്നിന്റെ വിതരണ പങ്കാളിയുമായിരുന്നു.
തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. ഇന്ത്യയില്‍ ആദ്യവാരം തന്നെ 120 കോടിയിലധികം രൂപ നേടി ചിത്രം ബോക്സോഫീസില്‍ മികച്ച തുടക്കം കുറിച്ചു. 300-320 കോടി രൂപ വരെയാണ് സിനിമയുടെ മൊത്തം ഇന്ത്യന്‍ ബോക്സോഫീസ് കളക്ഷന്‍.
രാജ്യാന്തര ബോക്സോഫീസിലും ചിത്രം വലിയ കളക്ഷന്‍ സ്വന്തമാക്കി.’ബ്രഹ്മ്മാസ്ത്ര: പാര്‍ട്ട് വണ്‍ ശിവ’ എന്ന പേര് നല്കിയ ചിത്രം ശിവയുടെ കഥയാണ് പറയുന്നത്. ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ബ്രഹ്മാസ്ത്ര ഒരുക്കിയിരിക്കുന്നത്.
അമിതാഭ് ബച്ചന്, നാഗാര്‍ജുന അക്കിനേനി, മൗനി റോയ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. ഷാരൂഖ് ഖാനും സിനിമയില്‍ ഒരു കാമിയോ വേഷത്തിലെത്തി.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....