
News
ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വേര്‍പിരിയുന്നു?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്വീറ്റുകള്‍
ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വേര്‍പിരിയുന്നു?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്വീറ്റുകള്‍

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായത്. 2018ലായിരുന്നു ഇരുവരുടെയും വിവാഹം. ദീപികയും രണ്‍വീറും വേര്പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. താരങ്ങളുടെ ചില ട്വീറ്റുകളാണ് ഈ വാര്‍ത്തകള്‍ക്ക് ആധാരം.
ദീപികയ്ക്കും രണ്‍വീറിനും ഇടയില്‍ വിള്ളലുകള്‍ വന്നതായുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. ഇത് വലിയ ചര്‍ച്ചയായി മാറിയതോടെ ആരാധകരും ആശങ്കയിലായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവും ഇല്ലെന്നാണ് രണ്‍വീര്‍ വ്യക്തമാക്കുന്നത്.
ദീപികയെ കണ്ടപ്പോള്‍ തന്നെ പ്രണയം തോന്നിയതിനെ കുറിച്ചാണ് രണ്‍വീര്‍ ഈ അടുത്തൊരു പരിപാടിയില്‍ തുറന്നു പറഞ്ഞത്. താനും ദീപികയും പത്ത് വര്‍ഷമായി ഒരുമിച്ചുണ്ടെന്നും താന്‍ ദീപികയെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. അധികം വൈകാതെ തന്നെ തങ്ങളെ വീണ്ടും സ്ക്രീനില്‍ ഒരുമിച്ച് കാണാമെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു.
ഇരുവരും ’83’ എന്ന സിനിമയില്‍ ഒരുമിച്ചെത്തിയിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദീപിക എന്നാണ് രണ്‍വീര്‍ പറയുന്നത്. താന്‍ അവളെ കാണുന്നത് 2012ല്‍ ആണ്. താനൊരിക്കലും മറക്കില്ല. ഡോര്‍ബെല്‍ അടിച്ചപ്പോള്‍ താന്‍ നോക്കി.
ആ വലിയ മരവാതില്‍ തുറക്കപ്പെട്ടു. വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് അവള് കയറി വന്നപ്പോള്‍ ചെറിയൊരു കാറ്റ് വീശി. സമയം സ്ലോ ആയത് പോലെ. സ്ലോ മോഷനില്‍ അവള് അകത്തേക്ക് കയറി വന്നു. കാറ്റില്‍ പറക്കുന്ന മുടികളുമായി. ആ നിമിഷമാണ് തനിക്ക് ഏറ്റവും വലുത്. ഏറ്റവും മനോഹരമായ ആ കാഴ്ചയില്‍ തന്നെ താന്‍ പ്രണയത്തിലായി എന്നാണ് രണ്‍വീര്‍ പറഞ്ഞത്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...