വൈപ്പിനിൽ നിന്നുള്ള ബസുകൾക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനമില്ല; പ്രതിഷേധവുമായി സ്ത്രീകളുടെ രാത്രി നടത്തം നടി അന്ന ബെൻ ഫ്ലാഗ് ഓഫ് ചെയ്തു!
Published on

വൈപ്പിനടക്കമുള്ള ദ്വീപുകളെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം പണിതിട്ട് 18 വർഷം കഴിഞ്ഞു. അന്ന് മുതൽ വൈപ്പിനിൽ നിന്ന് നഗരത്തിലേക്ക് ബസ് സർവീസുണ്ടെങ്കിലും ദ്വീപുകളിൽ നിന്നുള്ള ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല.ഇതിനെതിരെ വൈപ്പിനിലെ സ്ത്രീകളുടെ രാത്രി നടത്തം. വഞ്ചി സ്ക്വയറിൽ നിന്നും മേനക വരെയുള്ള രാത്രി നടത്തം നടി അന്ന ബെൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഹൈക്കോടതി ജംഗ്ഷൻ വരെ മാത്രമാണ് സർവീസ് അനുമതി. കൊച്ചിയിലെ മറ്റിടങ്ങളിൽ നിന്നുള്ള ബസുകൾക്കെല്ലാം നഗരത്തിലേക്ക് പ്രവേശനമുണ്ട്. വൈപ്പിന്‍ സ്വദേശി കൂടിയായ സിനിമ താരം അന്ന ബെന്‍ തന്റെ നാട്ടുകാരുടെ യാത്രാ പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയത് ഏറെ ചര്‍ച്ചയായിരുന്നു. പഠന കാലത്ത് താനും ബസുകൾ മാറിക്കയറി ഏറെ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ടെന്ന് അന്ന ബെൻ പറയുന്നു.
വൈപ്പിൻ ഭാഗത്ത് നിന്നുള്ള സ്വകാര്യ ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനം നൽകണമെന്ന് നാറ്റ് പാക് റിപ്പോർട്ടിലുണ്ട്. ഇത് നടപ്പാക്കണമെന്നും, ദ്വീപുകളിൽ നിന്നുള്ള ബസുകളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്നുമാണ് ആവശ്യം
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ – ഇഹ്സാൻ –...
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...