Connect with us

എത്രയോ നാളുകളായി പാർവതി തിരുവോത്തും, മഞ്ജുവാര്യറുമൊക്കെ ഇത് നേരിട്ടുണ്ട്; പച്ചയായ ഭാഷയിലാണ് തെറിവിളിക്കുന്നത്; തുറന്നടിച്ച് ഭാഗ്യ ലക്ഷ്മി !

Movies

എത്രയോ നാളുകളായി പാർവതി തിരുവോത്തും, മഞ്ജുവാര്യറുമൊക്കെ ഇത് നേരിട്ടുണ്ട്; പച്ചയായ ഭാഷയിലാണ് തെറിവിളിക്കുന്നത്; തുറന്നടിച്ച് ഭാഗ്യ ലക്ഷ്മി !

എത്രയോ നാളുകളായി പാർവതി തിരുവോത്തും, മഞ്ജുവാര്യറുമൊക്കെ ഇത് നേരിട്ടുണ്ട്; പച്ചയായ ഭാഷയിലാണ് തെറിവിളിക്കുന്നത്; തുറന്നടിച്ച് ഭാഗ്യ ലക്ഷ്മി !

ഡബ്ബിംഗ് ആർട്ടിസ്റ്റായും, നടിയായും, സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ മിക്ക നടിമാര്‍ക്കും ശബ്ദം നൽകിയിട്ടുള്ള ഭാഗ്യലക്ഷ്മിക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

ഇപ്പോഴിതാ ഓൺലൈൻ മാധ്യമ പ്രവർത്തകയെ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ്‌ ഭാസി തെറി പറഞ്ഞു വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം .യൂട്യൂബ് ചാനലുകളിലും മറ്റും അഭിമുഖത്തിന് എത്തുന്ന നടിമാരെ പൊതുജനങ്ങള്‍ തെറിവിളിക്കുമ്പോഴും ആക്രമിക്കുമ്പോഴും തങ്ങളുടെ ചാനലിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ചാനല്‍ നടത്തിപ്പുകാർ തയ്യാറാവണമെന്ന് നടി ഭാഗ്യലക്ഷ്മി. നമ്മുടെ സൈബർ നിയമം എന്ന് പറയുന്നത് വളരെ വീക്കാണ്. എന്തെങ്കിലും നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ദിവസങ്ങളോളം കോടതി കയറി ഇറങ്ങേണ്ടി വരും. അത്ര എളുപ്പം ഒന്നുമല്ല ഇത്.

എങ്കിലും ഇത്തരം പരാതികളിലൂടെ ഇതിനെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസും നിർമ്മാതാക്കളും നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ പ്രമുഖ മാധ്യമത്തിന്റെ ചർച്ചയില്‍ പങ്കെടുത്ത് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടേയും ആ പെണ്‍ക്കുട്ടിക്ക് കടുത്ത ഭാഷയിലുള്ള ചീത്തവിളികള്‍ കേള്‍ക്കേണ്ടി വന്നുവെന്നാണ് അവർ പറയുന്നത്. ഇയാളുടെ വായില്‍ നിന്നും കേട്ടതിന് പുറമെയായിരുന്നു പൊതുജനത്തിന്റെ വകയുള്ള ഈ തെറിപറച്ചില്‍. അത് അവരെ വല്ലാതെ തളർത്തി. അവരുടെ വീട്ടിലുള്ളവരുടെയൊക്കെ മാനസികാവസ്ഥ അവർ പറയുന്നു. സിനിമയിലെ സ്ത്രീകളും ഇത് തന്നെയാണ് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതെന്നാണ് ഈ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

യൂട്യൂബില്‍ ഇത്തരം ഇന്റർവ്യൂ ചെയ്യുന്നവർക്ക് അവരുടെ കമന്റ് ബോക്സ് ഓഫ് ചെയ്തിടാന്‍ തോന്നാത്തത് എന്തുകൊണ്ടാണ്. ആർക്കും എന്തും പറഞ്ഞുകൊണ്ട് പോവാം എന്നാണ്. ഞാന്‍ അധികം അഭിമുഖങ്ങള്‍ കൊടുക്കാറില്ല. ഇനി വേണമെന്ന് നിർബന്ധം പിടിക്കുകയാണെങ്കില്‍ കമന്റ് ബോക്സ് ഓഫ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ കമന്റ് ഓഫ് ചെയ്യാന്‍ പറ്റില്ല, വേണമെങ്കില്‍ മോശം കമന്റുകള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറയും. പക്ഷെ ഇത് നമ്മള്‍ അങ്ങോട്ട് ആവശ്യപ്പെടണം.


എത്രയോ നാളുകളായി പാർവതി തിരുവോത്തും, നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയും, തിരിച്ച് വരവിന്റ തുടക്കക്കാലത്തെ മഞ്ജുവാര്യറുമൊക്കെ ഇത് നേരിട്ടുണ്ട്. കുറ്റാരോപിതരുടെ സ്ഥാനത്തും ഒരു സ്ത്രീ നില്‍ക്കുന്നുണ്ട്. അവരെയടക്കം പച്ചയായ ഭാഷയിലാണ് തെറിവിളിക്കുന്നത്. ആ നടന്‍ പറഞ്ഞ വാക്കുകള്‍ പറയാന്‍ പോലും പറ്റാത്ത അവസ്ഥയാണ് അവർക്ക്. ഞാനും കടന്നുപോയ ഒരു സാഹചര്യമാണ് അത്.

പൊലീസിന് മൊഴികൊടുക്കുമ്പോള്‍ ഈ തെറികളെല്ലാം നമ്മള്‍ ആവർത്തിക്കണം. അന്ന് അയാള്‍ എന്നെക്കുറിച്ച് പറഞ്ഞ വൃത്തികേടൊക്കെ നമ്മള്‍ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കുറേക്കാലമായി ഇത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ അവരിലേക്ക് വന്നപ്പോഴാണ് അതിന്റെ തീവ്രത അവർ തിരിച്ചറിഞ്ഞതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ശ്രീനാഥ് ഭാസി പറയുന്നു.

More in Movies

Trending

Recent

To Top