സദാചാര വാദികളുടെ ആ ഉത്കണ്ഠ വെറുതെ ആയി ; ചിത്രങ്ങൾ പങ്കുവച്ച് അമൃതയും ഗോപിസുന്ദറും വിമർശകർകുള്ള ശക്തമായ മറുപടിയെന്ന ആരാധകർ !

മലയാളികൾക്ക് ഏറെ പരിചിതരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. അടുത്തിടെയാണ് അമൃത സുരേഷും ഗോപി സുന്ദറും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. പെട്ടെന്നുള്ള പ്രഖ്യാപനത്തിൽ രണ്ടു പേരുടെയും ആരാധകർ ഞെട്ടിയിരുന്നു. സോഷ്യൽ മീഡിയയും വലിയ രീതിയിൽ ഇവരുടെ പ്രണയം ചർച്ച ചെയ്തിരുന്നു.
നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകളാണ് തന്റെ ലോകമെന്ന് പറഞ്ഞു കൊണ്ട് സിംഗിൾ മദറായി ജീവിക്കുകയായിരുന്നു അമൃത. ഗോപി സുന്ദർ ആവട്ടെ ഗായിക അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. ഈ ബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് അമൃതയുമായി പ്രണയത്തിലായത്.
ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളായി മാറിയിരിക്കുകയാണ് ഇപ്പോൾ അമൃതയും ഗോപിയും. അതേസമയം പ്രണയം വെളിപ്പെടുത്തിയത് മുതൽ സോഷ്യൽ മീഡിയയിൽ ചിലരിൽ നിന്നൊക്കെ നിരന്തരമായ സൈബർ ആക്രമണം നേരിടുന്നുണ്ട് ഇരുവരും. ഒരുമിച്ചുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വരാറുണ്ട് ഇരുവർക്കും.
എന്നാൽ ഇതൊന്നും വകവെയ്ക്കാതെയാണ് ഇവർ മുന്നോട്ട് പോകുന്നത്. ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃതയുടെ മകൾ പാപ്പുവിന്റെ പിറന്നാൾ ഇവർ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, അമൃതം ഗമയ് എന്ന യൂട്യൂബ് ചാനലിലൂടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും പങ്കുവച്ചിരിക്കുകയാണ്.
അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന് അറിയിച്ചപ്പോൾ സദാചാര വാദികളുടെ ആദ്യത്തെ ഉത്കണ്ഠ അമൃതയുടെ മകളെ കുറിച്ചായിരുന്നു. അമൃത മകളെ ഒഴിവാക്കി എന്ന് വരെ ചിലർ പറഞ്ഞുണ്ടാക്കിയിരുന്നു. എന്നാൽ അത്തരം ആരോപണങ്ങളെയെല്ലാം അസ്ഥാനത്താക്കുന്നതാണ് ഇവരുടെ പുതിയ വീഡിയോ.
കുടുംബക്കാർക്ക് ഒപ്പമെല്ലാം ചേർന്ന് വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും മകളുടെ പിറന്നാൾ ആഘോഷമാക്കുന്ന അമൃതയും ഗോപി സുന്ദറും ആണ് വീഡിയോയിൽ ഉള്ളത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് തന്നെ വിമർശകർക്ക് ഇവർ മറുപടി കൊടുത്തെങ്കിലും ഇപ്പോൾ അതിനേക്കാൾ ശക്തമായ മറുപടിയാണ് യൂട്യൂബ് വീഡിയോയിലൂടെ നൽകിയിരിക്കുന്നത്.
അമൃത സുരേഷും ഗോപി സുന്ദറും താമസിയ്ക്കുന്ന ഫ്‌ളാറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. അമ്മൂമ്മയ്‌ക്കൊപ്പം പാപ്പുവും മറ്റ് ബന്ധുക്കളും വരുന്നതിന് മുൻപ് തന്നെ അമൃതയും അഭിരാമിയും ചേർന്ന് ഫ്ലാറ്റ് അലങ്കരിക്കുന്നതും. ഫ്‌ളാറ്റിലെത്തി, പാപ്പു ഡോർ തുറക്കുമ്പോൾ ഗോപി സുന്ദർ ബലൂണുമായി ഓടിയെത്തി സർപ്രൈസ് നൽകുന്നതും, സർപ്രൈസിൽ പാപ്പു ഞെട്ടുന്നതുമൊക്കെ വീഡിയോയിൽ കാണാം.
ശേഷം അമൃതയുടെയും ഗോപിസുന്ദറിന്റെയും ഒപ്പം നിന്ന് പാപ്പു കേക്ക് മുറിക്കുന്നതും. സദ്യ ഉണ്ണുന്നതെല്ലാം വിഡീയോയിലുണ്ട്. ചോറ് വാരി കൊടുത്തും, ഉമ്മ നൽകിയും പാപ്പുവിനെ ഗോപി സുന്ദർ ചേർത്ത് നിർത്തുന്നതും കാണാനാവും. ഒരുപാട് പേർ വീഡിയോക്ക് താഴെ പാപ്പുവിന് ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.
പ്രണയം വെളിപ്പെടുത്തി ഒന്നിച്ച് ജീവിതം ആരംഭിച്ചതോടെ ഇരുവരും യാത്രകളിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും വിശേഷങ്ങൾ ദിനംപ്രതി പങ്കുവയ്ക്കാറുണ്ട്. ഇരുവരും പട്ടായയിൽ അവധി ആഘോഷിക്കുകന്ന ചിത്രങ്ങൾ വൈറലായിരുന്നു
യാത്രയ്ക്കിടെ പുലിവാല് പിടിച്ച് ചിത്രമാണ് അമൃത സുരേഷും ഗോപി സുന്ദറും പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ആണ് താരങ്ങൾ പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.കടുവയോടൊപ്പമുള്ള ചിത്രമാണ് ഇരുവരും പങ്കുവച്ചത്. കടുവയെ തലോടുന്ന അമൃതയെയും ഗോപി സുന്ദറുമാണ് വീഡിയോയിൽ.
ദിവസവും ഓരോ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ എത്താറുണ്ട്. പട്ടായയിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു. അതിലൊന്നാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ഇത് ‘പുലിയാണോ പൂച്ചയാണോ’ എന്നതാണ് ആരാധകർ ചോദിക്കുന്നത്.
ശരിക്കും ‘പുലിവാല് പിടിച്ചോ’ എന്നും പലരും കമന്റ് ഇടുന്നുണ്ട്. എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്ത് വൈറലാക്കി കഴിഞ്ഞു.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...