പരാതിക്കാരിയായ അവതാരക രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ട് രണ്ട് തവണയും ബഹുമാനം മാത്രമാണ് തോന്നി;പരാതിക്കാരിക്ക് പിന്തുണയുമായി ഹരീഷ് പേരടി !
പൊതുസ്ഥലത്ത് അപമാനിച്ചെന്ന പരാതിയിൽ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയചിരുന്നു . ഇപ്പോൾ ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയ യൂട്യൂബ് ചാനല്‍ അവതാരകയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് . പരാതിക്കാരിയായ അവതാരക സ്‌നേഹം നിറഞ്ഞ ചോദ്യങ്ങളാണ് അഭിമുഖത്തില്‍ ചോദിച്ചതെന്നും ഒരു വര്‍ഷം മുമ്പ് താനുമായി അഭിമുഖം നടത്തിയിട്ടുണ്ടെന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പരാതിക്കാരിയായ അവതാരക രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ടെന്നും രണ്ട് തവണയും തനിക്ക് ബഹുമാനം മാത്രമാണ് തോന്നിയതെന്നും ഹരീഷ് പേരടി പറഞ്ഞു. ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില് പങ്കുവച്ച പോസ്റ്റ് വൈറലാണ്. മരക്കാര്‍ സിനിമ പുറത്തിറങ്ങിയ സമയത്ത് നടത്തിയ അഭിമുഖത്തിന്റെ ലിങ്കും ഹരീഷ് പേരടി പങ്കുവച്ചിരുന്നു.
ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നടന്‍ അവതാരകയോട് മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ ചോദിച്ച ഒരു ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് ശ്രീനാഥ് ഭാസി ഇത്തരത്തില്‍ പ്രതികരിച്ചത്. തുടര്‍ന്ന് അവതാരക വനിത കമ്മിഷനും പൊലീസിനും പരാതി നല്‍കുകയായിരുന്നു.
അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതെ വന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും പരാതിക്കാരി ആരോപിക്കുന്നു. അതേസമയം, .മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് എത്തിയ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിനിടെ ശ്രീനാഥ് ഭാസിക്കെതിരെയുള്ള മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു.
എഫ് എം റേഡിയോ അവതാരകനോട് സമാനമായ രീതിയില്‍ അസഭ്യം പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.അതേസമയം, ശ്രീനാഥ് ഭാസിക്കെതിരെ ഔദ്യോഗികമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിലിം ചേംബര്‍ യോഗം ചൊവ്വാഴ്ച്ച ചേചരുമെന്ന് സെക്രട്ടറി അനില്‍ തോമസ് പറഞ്ഞു.
ഭാസിയോട് യോഗം വിശദീകരണം തേടും. പരാതി ലഭിച്ചപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ശ്രീനാഥ് ഭാസിക്കും ചട്ടമ്പി എന്ന സിനിമയുടെ നിര്‍മാതാവിനും അറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും അനില്‍ തോമസ് പറഞഞു. നേരത്തെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ പരാതികളൊന്നും ഭാസിക്കെതിരെ ലഭിച്ചിരുന്നില്ലെന്നും അനില്‍ തോമസ് വ്യക്തമാക്കി.
