
News
സിനിമാ സംവിധായകന് എസ് വി രമണന് അന്തരിച്ചു
സിനിമാ സംവിധായകന് എസ് വി രമണന് അന്തരിച്ചു
Published on

സിനിമാ സംവിധായകന് എസ് വി രമണന് അന്തരിച്ചു. മുൻകാല പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ. സുബ്രഹ്മണ്യന്റെ മകനും ഇപ്പോഴത്തെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ മുത്തച്ഛനുമാണ്
1983 ല്‍ ഉറവുകള്‍ മാറലാം എന്ന സിനിമ എസ് വി രമണന് സംവിധാനം ചെയ്തു. ശിവാജി ഗണേശന്, രജനീകാന്ത്, കമല്ഹാസന് എന്നിവര്‍ ചിത്രത്തില്‍ അതിഥി താരങ്ങളായിരുന്നു. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചതും രമണനാണ്. മാന്യം, ദുരൈബാബു എന്നി സിനിമകളും രമണന് സംവിധാനം ചെയ്തിട്ടുണ്ട്. ടെലിവിഷനും വേണ്ടിയും നിരവധി പരിപാടികള്‍ രമണന് സംവിധാനം ചെയ്തു.
ദൂരദര്ശന് ആരംഭിച്ച കാലത്ത് ദക്ഷിണേന്ത്യയിലെ പരസ്യചിത്ര നിര്‍മ്മാണം നിയന്ത്രിച്ചിരുന്നത് രമണന്റെ ജയശ്രീ പിക്ചേഴ്സ് ആയിരുന്നു. അക്കാലത്തെ എല്ലാ പ്രമുഖ ബാന്‍ഡുകള്‍ക്കു വേണ്ടിയും പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, ശബ്ദം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
സംഗീതജ്ഞയും സംഗീത സംവിധായികയുമായ മീനാക്ഷിയാണ് അമ്മ. നര്‍ത്തകി പത്മ സുബ്രഹ്മണ്യം, സംവിധായകന് എസ് കൃഷ്ണസ്വാമി എന്നിവര്‍ സഹോദരങ്ങളാണ്. എസ് വി രമണന്റെ മകളും നര്‍ത്തകിയുമായ ലക്ഷ്മിയുടെ മകനാണ് ഇപ്പോഴത്തെ പ്രശസ്ത സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദര്‍.
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...