
Malayalam
ഞാന്‍ ഷാരൂഖ് ഖാന് അല്ല, ഞാന്‍ പാവമൊരു സംഗീതജ്ഞനും ഡിസൈനറുമാണ്, പലരും തെറ്റിദ്ധരിക്കുന്നുവെന്ന് ഹരീഷ് ശിവരാമകൃഷ്ണന്
ഞാന്‍ ഷാരൂഖ് ഖാന് അല്ല, ഞാന്‍ പാവമൊരു സംഗീതജ്ഞനും ഡിസൈനറുമാണ്, പലരും തെറ്റിദ്ധരിക്കുന്നുവെന്ന് ഹരീഷ് ശിവരാമകൃഷ്ണന്

ബോളിവുഡ് സൂപ്പര്‍ ഹീറോ കിംഗ് ഖാന് ഷാരൂഖ് ഖാന് കാരണം സഹിമുട്ടിയിരിക്കുകയാണ് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. അനാവശ്യമായി ആളുകള്‍ തന്നെ ടാഗ് ചെയ്യുകയാണ് എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗായകന് പറയുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്.
സോഷ്യല്‍ മീഡിയയിലും താരത്തിന് ഫോളോവേഴ്സ് ഏറെയാണ്. 30 മില്യണിന് മുകളിലാണ് ഇന്‍സ്റ്റഗ്രാമില്‍ താരത്തിന് ഫോളോവേഴ്സുള്ളത്. ഐ ആം എസ്ആര്‍കെ എന്നതാണ് ഷാരുഖിന്റെ ഇന്‍സ്റ്റ ഐഡി. ഹരീഷിന്റെ ഇന്‍സ്റ്റ ഐഡിയിലും എസ്ആര്‍കെ എന്നു വരുന്നുണ്ട്.
ഇതാണ് പലരും തെറ്റായി ടാഗ് ചെയ്യാന്‍ കാരണമായത്. താന്‍ എസ്ആര്‍കെ അല്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹരീഷ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ആറ്റ്ലിയും വിജയും ഷാരൂഖും ഒന്നിച്ചുള്ള ചിത്രത്തില്‍ ഒരാള്‍ തന്നെ ടാഗ് ചെയ്ത സ്ക്രീന്‍ ഷോട്ടും ഹരീഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഞാന്‍ പാവമൊരു സംഗീതജ്ഞനും ഡിസൈനറുമാണ്, എന്റെ പേര് ഹരീഷ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ഐഡി ഇതാണ്. ദയവായി ശരിയായി ടാഗ് ചെയ്യൂ. ഷാരൂഖ് ഖാന് ആണെന്ന് കരുതി നിരവധി ആളുകളാണ് എന്നെ ഓരോ ദിവസവും ടാഗ് ചെയ്യുന്നത്. ഞാന്‍ അദ്ദേഹമല്ല എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...