Malayalam
മലബാറിൽ മാത്രമല്ല, മൂസയും ടീമും തലസ്ഥാനത്തേക്ക്…. തിരുവന്തപുരം ഇളകി മറിയും, സുരേഷ് ഗോപിയും കൂട്ടരും നാളെ ലുലു മാളിൽ എത്തുന്നു
മലബാറിൽ മാത്രമല്ല, മൂസയും ടീമും തലസ്ഥാനത്തേക്ക്…. തിരുവന്തപുരം ഇളകി മറിയും, സുരേഷ് ഗോപിയും കൂട്ടരും നാളെ ലുലു മാളിൽ എത്തുന്നു
ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയുമായ പൊന്നാനിക്കാരന്‍ മൂസയായി സുരേഷ് ഗോപി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേം ഹൂം മൂസ’. മൂസയുടെ റിലീസിനു മുന്നോടിയായി നാളെ വൈകിട്ട് തിരുവനന്തപുരം ലുലു മാളില്‍ സുരേഷ് ഗോപിയും ടീമും എത്തുന്നു. വൈകുന്നേരം 6.30 നാണ് ടീമംഗങ്ങൾ എത്തുന്നത്. മൂസയെയും കൂട്ടരെയും കാണാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയിരുന്നു.
സുരേഷ് ഗോപിയെ ഒരു നോക്ക് കാണാൻ തടിച്ചുകൂടിയത് ആയിരങ്ങളായിരുന്നു
‘എല്ലാ ശരിയാകും’ ചിത്രത്തിന് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മലപ്പുറത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന ചിത്രം ഇന്ത്യയുടെ സമകാലികതയുടെ പ്രതിഫലനം കൂടിയാണ്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്പ്പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്
മേം ഹും മൂസ’ ദേശീയത പറയുന്ന ചിത്രമാകുമെന്ന് സുരേഷ് ഗോപി മുമ്പ് പറഞ്ഞിരുന്നു. സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബും വ്യക്തമാക്കിയിട്ടുണ്ട്.
സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആൻ്റണി, മേജർ രവി, മിഥുൻ രമേഷ്, ശരൺ, സ്രിന്ദ, അശ്വിനി, ജിഞ്ചനാ കണ്ണൻ സാഗർ തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. രൂപേഷ് റെയ്നിൻ്റേതാണ് തിരക്കഥ. ശ്രീജിത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് -സൂരജ് ഈ.എസ്. നിർമാണ നിർവഹണം – സജീവ് ചന്തിരൂർ. കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ്യും തോമസ് തിരുവല്ലയും ചേർന്നു നിർമിക്കുന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സെൻട്രൽപിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.