
Malayalam
കഥാപാത്രത്തിനായി അദ്ദേഹത്തിന്റെ ഡെഡിക്കേഷന് ഒരു പാഠം തന്നെയാണ്; ജയറാമിനെ കുറിച്ച് കാര്‍ത്തി
കഥാപാത്രത്തിനായി അദ്ദേഹത്തിന്റെ ഡെഡിക്കേഷന് ഒരു പാഠം തന്നെയാണ്; ജയറാമിനെ കുറിച്ച് കാര്‍ത്തി

മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വം. വമ്പന്‍ താര നിര അണിനിരക്കുന്ന ചിത്രത്തില്‍ ജയറാമും കാര്‍ത്തിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ജയറാമിന്റെ ഡെഡിക്കേഷന് കണ്ട് പഠിക്കേണ്ടതാണെന്ന് പറയുകയാണ് കാര്‍ത്തി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന പൊന്നിയിന്‍ സെല്‍വന്റെ കേരള ലോഞ്ചിലാണ് കാര്‍ത്തി ജയറാമിനെ കുറിച്ച് മനസ് തുറന്നത്. ജയറാം സാറിന്റെയൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വളരെ നല്ല എക്സ്പീരിയന്‍സ് ആയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കഥാപാത്രത്തിനായി അദ്ദേഹത്തിന്റെ ഡെഡിക്കേഷന് ഒരു പാഠം തന്നെയാണ് എന്നും കാര്‍ത്തി പറഞ്ഞു.
സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചാണ്. ഒരുമിച്ച് യാത്ര ചെയ്യുന്ന സീന്‍ ഒക്കെയുണ്ട്. അദ്ദേഹവുമായുള്ള ഇന്ററാക്ഷന് മികച്ചതായിരുന്നു. ജയറാം സാര്‍ കഥാപാത്രത്തിന് വേണ്ടി തയാറാകുന്നത് തന്നെ ഞങ്ങള്‍ക്ക് പ്രചോദനമുണ്ടാക്കുന്നതായിരുന്നു. കഥാപാത്രത്തിനായി എല്ലാ ദിവസവും അദ്ദേഹത്തിന് തല മുണ്ഡനം ചെയ്യണം.
മാത്രമല്ല, നോവലില്‍ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു കുള്ളനാണ്. അതുകോണ്ടുതന്നെ കാല് മടക്കിവച്ചാണ് നില്‍ക്കേണ്ടത്. ഒപ്പം കാല് അങ്ങനെതന്നെ വെച്ച് ഓടുകയും കുതിര സവാരി ചെയ്യുകയും വേണം. അതെല്ലാം നന്നായി ചെയ്തുവെന്നും കാര്‍ത്തി പറഞ്ഞു. അദ്ദേഹം എല്ലാ കാര്യങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്തു. ജയറാമിന്റെ ആ ഡെഡിക്കേഷന് തനിക്കും ജയം രവിയ്ക്കുമൊക്കെ ഒരു പാഠമായിരുന്നുവെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...