Connect with us

ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്, നല്ലൊരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ; വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും; വ്യാജ പ്രൊഫൈലിനെതിരെ വിനയന്‍

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിനയന്റെ സംവിധാനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം പുറത്തെത്തിയത്. വിനയന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ മലയാള സിനിമയിലെ നിര്‍മാതാക്കളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രൊഫൈലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

ഇങ്ങനൊരു ഫേസ്ബുക്ക് പേജ് നിര്‍മാതാക്കള്‍ക്കില്ലെന്നും നല്ല സിനിമകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഈ വ്യാജനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് മലയാളത്തില്‍ റിലീസ് ചെയ്ത മുഴുവന്‍ സിനിമകളും പരാജയമായിരുന്നെന്നാണ് വ്യജ അക്കൗണ്ടിലൂടെ പ്രചരിച്ചത്.

എന്നാല്‍ ഇത് തെറ്റാണെന്നും ഇങ്ങനെ ഒരു ഫെയ്‌സ്ബുക്ക് പേജ് നിര്‍മാതാക്കള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുന്നൂറിലധികം തിയറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14ാം ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊന്‍പതാം നൂറ്റാണ്ട് ഫ്‌ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.

ഇങ്ങനൊരു ഫെയ്‌സ്ബുക്ക് പേജ് പ്രൊഡ്യൂസേഴ്‌സിനില്ല. ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് തന്നോട് സംസാരിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘നല്ലൊരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ. അയാളോടായി പറയുകയാണ്, ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്. താങ്കളാപേരിന് അര്‍ഹനാണ്. നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി.. നിങ്ങളുടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രമെന്നും’ വിനയന്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top