ജാനകിയായി അപർണ ബലമുരളിയും അശ്വിനായി സിദ്ധാർത്ഥ് മേനോനും ; ചർച്ചയായി ഇനി ഉത്തരം ക്യാരക്ടർ പോസ്റ്റർ ; റീലിസ് കാത്ത് പ്രേക്ഷകർ !

ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ അപർണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ
സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പോസ്റ്ററാണ് ഇപ്പോൾ ചര്ച്ചയ്ക്കുന്നത് . സിദ്ധാർത്ഥ് മേനോന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. അശ്വിൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിക്കുന്നത്.
തൈക്കൂടം ബാൻഡിൻ്റ മുഖമുദ്രയായി മാറിയ ഗായകനാണ് സിദ്ധാർത്ഥ് മേനോൻ. ഗായകനെന്ന നിലയിലിരിക്കെ തന്നെ സിദ്ധാർത്ഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അഭിനയ മേഖലയിലാണ്. വെബ് സീരീസുകളിലും കൂടാതെ യൂട്യൂബിലും സിദ്ധാർത്ഥ് ഇപ്പോൾ സജീവമാണ്. സിദ്ധാർത്ഥ് അഭിനയിച്ച പുതിയ മലയാള ചിത്രം ‘ജാൻ-എ-മൻ’ പ്രേക്ഷകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത് . ‘ഇനി ഉത്തരം’എന്ന ചിത്രത്തിൽ സിദ്ധാർത്ഥിന്റെ വ്യത്യസ്തമായ അഭിനയ മുഹൂർത്തം കാണാൻ കഴിയുമെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്
സുധീഷ് രാമചന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. ‘എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട്’ എന്നതാണ് ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. അപർണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തില് അഭിനയിക്കുന്നു.
ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി., ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണവുമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....