
News
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരിലെ തിയേറ്ററുകള്‍ വീണ്ടും തുറന്നു..
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരിലെ തിയേറ്ററുകള്‍ വീണ്ടും തുറന്നു..
Published on

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരില്‍ വീണ്ടും തിയേറ്ററുകള്‍ തുറന്നു. പുല്‍വാമയിലും ഷോപ്പിയാനിലുമാണ് തിയേറ്ററുകള്‍ തുറന്നത്.
ഇന്നലെയാണ് ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ രണ്ട് സിനിമ ഹാളുകള്‍ ഉദ്ഘാടനം ചെയ്തത്. ജമ്മു കാശ്മീരിലെ എല്ലാ ജില്ലകളിലും ഭരണകൂടം ഇത്തരം തിയേറ്ററുകള്‍ നിര്‍മ്മിക്കുമെന്നും, സിനിമ പ്രദര്‍ശനത്തിന് പുറമെ നൈപുണ്യ വികസന പരിപാടികളും, വിനോദവിജ്ഞാന പരിപാടികളും സംഘടിപ്പിക്കുന്നതിനായി അവ ഉപയോഗിക്കുമെന്നും ഉദ്ഘാടന വേളയില്‍ മനോജ് സിന്‍ഹ പറഞ്ഞു.
‘ജമ്മു കാശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസം. പുല്‍വാമയിലും ഷോപ്പിയാനിലും മള്‍ട്ടി പര്‍പ്പസ് സിനിമ ഹാളുകള്‍ തുറന്നു. സിനിമ പ്രദര്‍ശനം, നൈപുണ്യ വികസന പരിപാടികള്‍, യുവജനങ്ങളുടെ വിനോദവിജ്ഞാന പരിപാടികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു,’ എന്നും ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് ട്വീറ്റിലൂടെ പറയുന്നു.
ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ വഴിയുള്ള വിനോദം ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച്, ഇസ്ലാമിസ്റ്റുകള്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടുന്നത് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 1990 കള്‍ക്ക് മുന്‍പ് ജമ്മു കാശ്മീരില്‍ ശ്രീനഗര്‍, അനന്ത്നാഗ്, ബാരാമുള്ള, സോപോര്‍, ഹന്ദ്വാര, കുപ്വാര തുടങ്ങിയ ഇടങ്ങളില്‍ ആയി 19 സിനിമ തിയേറ്ററുകള്‍ ഉണ്ടായിരുന്നു.
അടച്ച് പൂട്ടിയ ശേഷം പലതും വെറുതെ കിടന്ന് നശിക്കുകയും ചിലത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് ഉണ്ടായത്. 1999 ല്‍ ഫാറൂഖ് അബ്ദുള്ള സര്‍ക്കാര്‍ റീഗല്‍, നീലം, ബ്രോഡ്വേ എന്നിവിടങ്ങളില്‍ സിനിമ പ്രദര്‍ശനത്തിന് അനുമതി നല്കി സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യ ഷോയ്ക്കിടെ ഭീകരാക്രമണം ഉണ്ടായി, ഒരാള്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തു.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...