Connect with us

അമ്മയെ കുറ്റം പറയുന്ന വീഡിയോ എന്ന വാർത്തയ്ക്കുള്ള പ്രതികരണമോ…?; യുട്യൂബിൽ‌ ന്യൂസ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് നടി അനുശ്രീ പങ്കുവച്ച വീഡിയോ കണ്ടോ..?; എന്റെ അമ്മ ആരാന്ന് ആർക്കും അറിയില്ല എന്നും താരം!

News

അമ്മയെ കുറ്റം പറയുന്ന വീഡിയോ എന്ന വാർത്തയ്ക്കുള്ള പ്രതികരണമോ…?; യുട്യൂബിൽ‌ ന്യൂസ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് നടി അനുശ്രീ പങ്കുവച്ച വീഡിയോ കണ്ടോ..?; എന്റെ അമ്മ ആരാന്ന് ആർക്കും അറിയില്ല എന്നും താരം!

അമ്മയെ കുറ്റം പറയുന്ന വീഡിയോ എന്ന വാർത്തയ്ക്കുള്ള പ്രതികരണമോ…?; യുട്യൂബിൽ‌ ന്യൂസ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് നടി അനുശ്രീ പങ്കുവച്ച വീഡിയോ കണ്ടോ..?; എന്റെ അമ്മ ആരാന്ന് ആർക്കും അറിയില്ല എന്നും താരം!

നടി അനുശ്രീ മലയാളികൾക്കെല്ലാം പ്രിയപ്പെട്ട താരമാണ്. എന്നാൽ വിവാഹത്തോടെയാണ് അനുശ്രീയെ കുറിച്ച് മലയാളികൾ ഏറെ ചർച്ച ചെയ്യാൻ തുടങ്ങിയത്. കുഞ്ഞ് ജനിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാവുകയും ചെയ്തു.

തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ഒരു മടിയും കൂടാതെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യും. ഇതോടെ താരത്തെ സ്നേഹിക്കുന്നവരെ പോലെ അനുശ്രീയോട് വെറുപ്പ് പ്രകടിപ്പിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും ധാരാളമായി ഉണ്ടായി.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വേണ്ടി തന്നെ അനുശ്രീ പല വിഷയങ്ങളും പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ചില ഫോട്ടോകളും വീഡിയോകളും എല്ലാം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. നടിയുടെ വിവാഹ മോചന ഗോസിപ്പുകളുടെ തുടക്കം തന്നെ താരത്തിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ്. വിവാഹമോചനകത്തെ കുറിച്ചായിരുന്നു കുറച്ച് നാൾ മുമ്പ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചിരുന്നത്.

പോസ്റ്റിട്ട് വൈകാതെ അത് പിൻവലിക്കുകയും ചെയ്തു. അതിനുശേഷമാണ് അനുശ്രീയുടെ വിവാഹമോചനം മാധ്യമങ്ങളിൽ ചർച്ചയായത്. ഇ‌പ്പോഴിത ആ​ദ്യമായി അമ്മയ്ക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരത്തിന്റെ അമ്മ രാജശ്രീ.

ഫോട്ടോയിലും വീഡിയോയിലും പ്രത്യക്ഷപ്പെടുന്നതിനോട് താൽപര്യമില്ലാത്ത വ്യക്തിയാണ് അമ്മയെന്നും വളരെ വിരളമായി മാത്രം നിർബന്ധിച്ചാലെ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യാറുള്ളുവെന്നും അനുശ്രീ പറഞ്ഞു. താനും അമ്മയും ഒരുമിച്ചുള്ള ഏതാനും ഫോട്ടോകൾ മാത്രമെയുള്ളൂവെന്നും അനുശ്രീ തന്റെ പുതിയ വീഡിയോയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും അതിന് ശേഷമാണ് അമ്മയെ എല്ലാവർക്കും മുമ്പിൽ കൊണ്ട് വരണമെന്ന് തീരുമാനിച്ചതെന്നും അനുശ്രീ പറഞ്ഞു. ‘എന്റെ അമ്മ ആരാന്ന് ആർക്കും അറിയില്ല… അതുകൊണ്ട് യുട്യൂബിൽ‌ ന്യൂസ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് ഇതാണ് എന്റെ അമ്മ’യെന്നും അനുശ്രീ അമ്മയ്ക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു.

ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് നടി അനുശ്രീ. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്.

അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. 2005 മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിലേക്ക് അനുശ്രീ എത്തിയത്. ഇപ്പോഴും ഓമനത്തിങ്കൾ പക്ഷിയിലെ ബാലതാരത്തിനോടുള്ള സ്നേഹമാണ് പ്രേക്ഷകരെല്ലാം അനുശ്രീക്ക് നൽകുന്നത്. അനുശ്രീയുടെ അമ്മയ്ക്ക് താരത്തിന്റെ പ്രണയത്തിനോട് താൽപര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ വിവാഹശേഷം അനുശ്രീയും അമ്മയും തമ്മിൽ പിണക്കത്തിലായിരുന്നു.

വിവാഹശേഷം അനുശ്രീ നൽകിയ അഭിമുഖങ്ങളിലെല്ലാം അമ്മയെ മിസ് ചെയ്യുന്നുണ്ടോയെന്ന് അവതാരകർ ചോദിച്ചപ്പോൾ അമ്മയെ മിസ് ചെയ്യുന്നില്ലെന്ന് അനുശ്രീ മറുപടി നൽകിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

പലരും അനുശ്രീയെ വല്ലാതെ വിമർശിക്കുകയും ചെയ്തിരുന്നു. ​എന്നാൽ ​ഗർഭിണിയായി കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും അനുശ്രീ അമ്മയുമായി പിണക്കം മാറ്റി പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയി. ശേഷം അനുശ്രീ ഭർത്താവ് വിഷ്ണുവിന്റെ വീട്ടിലേക്ക് തിരികെ പോയതുമില്ല. ഇപ്പോൾ അമ്മയ്ക്കൊപ്പമാണ് താൻ താമസിക്കുന്നതെന്ന് അനുശ്രീ പറയുകയും ചെയ്തിരുന്നു.

അടുത്തിടെ ഒരു കോടിയിൽ പങ്കെടുക്കാനെത്തിയ അനുശ്രീ ഭർത്താവ് വിഷ്ണുവുമായി ചെറിയ പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മകൻ ആരവിന്റെ നൂലുകെട്ട് ചടങ്ങിനും വിഷ്ണു വന്നിരുന്നില്ല. മാത്രമല്ല അടുത്തിടെ താരം സ്വന്തം ഫോട്ടോ പങ്കുവെച്ച് സിം​ഗിൾ മോം എന്ന് ടാ​ഗ് കൊടുത്തതും വിമർശനങ്ങൾക്ക് കാരണമായിരുന്നു.

വിഷ്ണുവിനെ കുഞ്ഞിൽ‌ നിന്നും അകറ്റി നിർത്തുന്നതിനും ചിലർ അനുശ്രീയെ വിമർശിച്ചിരുന്നു. അനുശ്രീയുടെ മാതാപിതാക്കളും വർഷങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരേയും ഒരുമിപ്പിക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്ന് അനുശ്രീ തന്നെ പറഞ്ഞിട്ടുണ്ട്.

about anusree

More in News

Trending