
News
മികച്ച അധ്യാപകനാണ് അമിതാഭ് ബച്ചന്; അഭിനേത്രി എന്ന നിലയില്‍ തന്നിലേറെ മാറ്റങ്ങളുണ്ടാക്കിയെന്ന് രശ്മിക മന്ദാന
മികച്ച അധ്യാപകനാണ് അമിതാഭ് ബച്ചന്; അഭിനേത്രി എന്ന നിലയില്‍ തന്നിലേറെ മാറ്റങ്ങളുണ്ടാക്കിയെന്ന് രശ്മിക മന്ദാന

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. ഇപ്പോള്‍ ബോളിവുഡിലേയ്ക്കും ചുവടുവെച്ചിരിക്കുകയാണ് താരം. അമിതാഭ് ബച്ചന്, രശ്മിക മന്ദാന, നീന ഗുപ്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബൈ’. ഒക്ടോബര്‍ 7നാണ് പ്രദര്‍ശനത്തിനെത്തുന്നത്.
ഇപ്പോഴിതാ അമിതാഭ് ബച്ചനോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് രശ്മിക. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു ബോളിവുഡ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബച്ചനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വളരെ വലിയ കാര്യമാണെന്നും ഏറെ സന്തേഷമുണ്ടെന്നും നടി പറഞ്ഞു.
‘മികച്ച അധ്യാപകനാണ് അമിതാഭ് ബച്ചന്. വളരെ മികച്ചതും അതിശയിപ്പിക്കുന്നതുമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എന്റെ ആദ്യത്തെ ഹിന്ദി ചിത്രം ബച്ചന് സാറിനോടൊപ്പമായതില് വളരെയധികം സന്തോഷമുണ്ട്’ എന്നും രശ്മിക മന്ദാന പറഞ്ഞു. നടന് എന്ന നിലയില്‍ അദ്ദേഹത്തെ അടുത്തറിയാന്‍ സാധിച്ചു. അഭിനേത്രി എന്ന നിലയില്‍ തന്നിലും ഏറെ മാറ്റമുണ്ടാക്കി. അതില്‍ ബച്ചന് സാറിനും വലിയ പങ്കുണ്ട്’ എന്നും നടി പറഞ്ഞു.
വികാസ് ബഹല്‍ സംവിധാനം ചെയ്ത ‘ഗുഡ് ബൈ’യില്‍ അമിതാഭ് ബച്ചന്, നീന ഗുപ്ത എന്നിവര്‍ക്കൊപ്പം സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്!ത, അഭിഷേക് ഖാന്, എല്ലി അവ്റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്!നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിങ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബ ചിത്രമാണ് ‘ഗുഡ് ബൈ’.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...