ഏറ്റവും കഠിനമായൊരു വിടപറച്ചില്‍’ ;എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് പ്രാര്‍ഥന പോയത് എങ്ങോട്ടാണെന്ന് അറിയാമോ ?

പ്രേക്ഷകർക്ക് ഏറെയിഷ്ടപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രണ്ടുപേരും.ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതിമാരെ പോലെ മക്കളും സിനിമയിലേക്ക് എത്തിയിരുന്നു. ഇളയമകള്‍ അഭിനയത്തിലേക്കാണ് വന്നതെങ്കില്‍ മൂത്തമകള്‍ സംഗീത ലോകത്തേക്കാണ് ചുവടുവെച്ചത്.
പാട്ട് പാടിയും ഫാഷന്‍ നോക്കിയും പ്രാര്‍ഥന ഇന്ദ്രജിത്ത് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. എന്നാല്‍ താരപുത്രി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. കുടുംബാംഗങ്ങളെയൊക്കെ വീഡിയോയില്‍ കാണാമെങ്കിലും എല്ലാവരും കെട്ടിപ്പിടിച്ച് കരയുന്നത് എന്തിനാണെന്നുള്ള ചോദ്യം ഉയരുകയാണ്.
ഏറ്റവും കഠിനമായൊരു വിടപറച്ചില്‍’ എന്ന് പറഞ്ഞ് കൊണ്ടാണ് പ്രാര്‍ഥന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ പൂര്‍ണിമയുടെ അമ്മയെ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുന്നതുമൊക്കെ കാണാം.
അമ്മമ്മ പറയുന്നത് കേട്ട് പ്രാര്‍ഥനയുടെ കണ്ണ് നിറഞ്ഞ് അത് തുടയ്ക്കുന്നതും വീഡിയോയിലുണ്ട്. സഹോദരി നക്ഷത്രയാണ് ഇതൊക്കെ പകര്‍ത്തുന്നത്. ശേഷം ഇളയമ്മയായ പ്രിയ മോഹനെയും അവരുടെ ഭര്‍ത്താവും നടനുമായ നിശാല്‍ പിള്ളയെയും കെട്ടിപ്പിടിച്ച് യാത്ര പറയുന്നു. ഒടുവില്‍ ഇവരുടെ മകന് വേദുവിനെ എടുത്ത് സ്നേഹം പങ്കുവെക്കുകയാണ് പ്രാര്‍ഥന.വീഡിയോയുടെ താഴെ എന്റെ കുഞ്ഞാണെന്ന കമന്റുമായിട്ടാണ് പ്രിയ മോഹന്‍ എത്തിയത്. നിന്നെ ഞങ്ങള്‍ മിസ് ചെയ്യും എന്നൊക്കെയുള്ള കമന്റുകളും ഇതിന് താഴെ വരുന്നുണ്ട്. പ്രാര്‍ഥന വിദേശത്തേക്ക് പഠിക്കാന്‍ പോവുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളോട് യാത്ര പറയാന്‍ എത്തിയതായിരുന്നു.
എല്ലാവരോടും യാത്ര പറഞ്ഞ് താരപുത്രി പോവുകയും ചെയ്തു. ഇക്കാര്യം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ മുത്തശ്ശിയും നടിയുമായ മല്ലിക സുകുമാരനും പറഞ്ഞിരുന്നുഇന്നത്തെ കാലത്തെ മക്കളുടെ ചിന്തകളെ പറ്റി പറയുന്നതിനിടയിലാണ് കൊച്ചുമകളുടെ കഴിവുകളെ കുറിച്ച് മല്ലിക വാചാലയായത്. പ്രാര്‍ഥന സ്വന്തം ഇഷ്ടത്തിന് വിദേശത്തെ യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുകയും അവിടെ അഡ്മിഷനെടുക്കുകയും ചെയ്തിരിക്കുകയാണ്. വൈകാതെ അവള് അങ്ങോട്ട് പോവും. ഇക്കാര്യത്തില്‍ പൂര്‍ണിമയോ ഇന്ദ്രജിത്തോ ഒന്നും ഇടപ്പെട്ടില്ലെന്നും എല്ലാം മകളുടെ ഇഷ്ടത്തിന് വിടുകയായിരുന്നുവെന്നും മല്ലിക പറഞ്ഞു.എന്തായാലും ഉപരി പഠനത്തിന് വിദേശത്തേക്ക് പോവുന്ന പ്രാര്‍ഥനയ്ക്ക് എല്ലാവിധ ആശംസകളുമായിട്ടാണ് പ്രിയപ്പെട്ടവര്‍ എത്തുന്നത്.
നല്ല രീതിയില്‍ പഠിക്കാനും ഉയരങ്ങളില്‍ എത്താനും സാധിക്കട്ടെ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. എന്ന് കരുതി പാട്ട് അവസാനിപ്പിക്കരുതെന്നും സിനിമയിലോ അതിന് മുകളിലോ വലിയ പാട്ടുകാരിയായി തിരികെ എത്തണമെന്നുമൊക്കെ ആരാധകര്‍ പ്രാര്ഥനയോട് പറയുന്നു. മുന്‍പ് മലയാളത്തിലെ ചില സിനിമകള്‍ക്ക് വേണ്ടി പ്രാര്‍ഥന പിന്നണി ഗായികയായി പാടിയിട്ടുണ്ട്. അതിലൂടെ പുരസ്കാരങ്ങള്‍ വരെ നേടിയെടുക്കുകയും ചെയ്തിരുന്നു.
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി പരാതി വന്നിരിക്കുകയാണ്....
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...