“ഒരു സിനിമ എന്നത് ഒരുപാടാളുകളുടെ സംയോജിത സൃഷ്ടിയാണ്, അതിനാൽ രണ്ടുപേരുടെ പ്രശ്നം ഒരു പ്രൊജക്ടിനെ ബാധിക്കരുത്; ‘പടവെട്ട്’ സംവിധായകന് എതിരെയുള്ള പീഡനക്കേസിനെ കുറിച്ച് നിവിൻ !
മലയാളചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപെട്ട താരങ്ങളിൽ ഒരാളാണ് നിവിൻ . ഒരുപക്ഷേ യൂത്തിന്റെ പൾസ് അറിയുന്ന ചിത്രങ്ങൾ ചെയ്തുകൊണ്ടുതന്നെയാണ്താരം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് .ഇപ്പോൾ നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ട്’ ഒക്ടോബർ 21ന് തിയേറ്ററുകളിൽ എത്തുകയാണ്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. ലിജു കൃഷ്ണയ്ക്കെതിരെ സഹപ്രവർത്തകയായ യുവതി നൽകിയ പീഡന പരാതി നിലനിൽക്കെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വിഷയത്തിൽ പ്രതികരിക്കുകയാണ് നിവിൻ പോളി.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രതികരണം. “ഒരു സിനിമ എന്നത് ഒരുപാടാളുകളുടെ സംയോജിത സൃഷ്ടിയാണ്, അതിനാൽ രണ്ടുപേരുടെ പ്രശ്നം ഒരു പ്രൊജക്ടിനെ ബാധിക്കരുത്. ഇപ്പോൾ നടക്കുന്ന പ്രശ്നം രണ്ട് പേർ തമ്മിലുള്ള ബന്ധത്തേയും സമ്മതത്തേയും സംബന്ധിച്ചുള്ളതാണ്, അതിനാൽ ഇതിൽ വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല,” നിവിൻ പോളി പറഞ്ഞു.
സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി മുമ്പ് കോടതി തള്ളിയിരുന്നു. ലിജു കൃഷ്ണയ്‌ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്നും വിചാരണ പൂര്‍ത്തിയാകും വരെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, പരാതിക്കാരിയുടെ ആരോപണങ്ങള്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഇടപെടാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി ജി അരുണ്‍ ഹര്‍ജി തള്ളിയത്.
നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസങ്കർ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സെപ്റ്റംബർ 2 ന് പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണം ലഭിച്ചിരുന്നു.