‘നിങ്ങൾ രാമനെയും ഗാന്ധിയെയും കൃഷ്ണനെയും പോലെ മനസ്സിൽ എന്നന്നേയ്ക്കും പതിഞ്ഞിരിക്കുന്നു, ഈ രാജ്യത്ത് മാത്രമല്ല അതിനപ്പുറം താങ്കൾ എക്കാലത്തും ജീവിക്കും; പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കങ്കണ!

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപി മുതിർന്ന നേതാവിന്റെ ജന്മദിനം ആഘോഷിക്കുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടി കങ്കണ റണാവത്ത്. കുട്ടിക്കാലത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ ചായ വിറ്റത് മുതൽ ഈ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനാകുന്നത് വരെയുള്ള നരേന്ദ്രമോദിയുടെ യാത്ര അവിശ്വസനീയമാണ്. പ്രധാനമന്ത്രിയ്ക്ക് ദീർഘായുസ്സ് നേരുന്നുവെന്നാണ് കങ്കണ ഫെയ്സ്ബുക്കിൽ കുറിച്ചത്
‘നിങ്ങൾ രാമനെയും ഗാന്ധിയെയും കൃഷ്ണനെയും പോലെ മനസ്സിൽ എന്നന്നേയ്ക്കും പതിഞ്ഞിരിക്കുന്നു. ഈ രാജ്യത്ത് മാത്രമല്ല അതിനപ്പുറം താങ്കൾ എക്കാലത്തും ജീവിക്കും. നിങ്ങളുടെ പൈതൃകം മായ്ക്കാൻ ഒന്നിനും കഴിയില്ല, അതുകൊണ്ടാണ് ഞാൻ നിങ്ങളെ അവതാരം എന്ന് വിശേഷിപ്പിക്കുന്നത്. തങ്ങളെ നേതാവായി ലഭിച്ചതിൽ ഞങ്ങളുടെ അനുഗ്രഹീതരാണ്’ എന്ന് കങ്കണ പറഞ്ഞു.
അതേസമയം, ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഉസ്ബെകിസ്ഥാനിലേക്ക് പോയിരിക്കുകയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ അഭാവത്തിൽ ആണെങ്കിൽ പോലും പിറന്നാൾ അതിഗംഭീരമായി ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. രാജ്യവ്യാപകമായി ആഘോഷപരിപാടികൾ പാർട്ടി സംഘടിപ്പിക്കുന്നു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...