എന്നെ വിശ്വസിച്ച് എന്റെ ജീവിതത്തിലേക്ക് വന്നയാളാണ് ഗിരിജ, കല്യാണത്തിന് ആദ്യം അവളുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല, അവളുടെ വാശിയാണ് ഞങ്ങളെ ഒന്നിപ്പിച്ചത് ; തുറന്ന് പറഞ്ഞ് കൊച്ചു പ്രേമന്!

മലയാള സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഹാസ്യ നടനാണ് കൊച്ചു പ്രേമന്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഭിനയത്തില്‍ സജീവമായ താരം ഇപ്പോള്‍ ന്യൂജെന്‍ സിനിമകളിലും താരമാണ്. കോമഡി വേഷങ്ങള്‍ക്ക് പുറമേ കിടിലന്‍ വില്ലത്തരവും തനിക്ക് വഴങ്ങുമെന്ന് ഇടയ്ക്ക് താരം തെളിയിച്ചിട്ടുണ്ട്.
കൊച്ചു പ്രേമനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ഗിരിജയും മലയാളികള്‍ക്ക് സുപരിചിതയാണ്. സിനിമയിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെയാണ് ഗിരിജ ശ്രദ്ധേയാവുന്നത്. നിലവില്‍ സാന്ത്വനം സീരിയലിലെ അമ്മ വേഷം ചെയ്യുന്നതും ഗിരിജയാണ്. നാടകത്തില്‍ അഭിനയിക്കുന്ന കാലത്ത് ഗിരിജ പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ കൊച്ചു പ്രേമന് പറയുകയാണിപ്പോള്‍.
വഴക്ക് കൂടാത്ത ദാമ്പത്യമൊന്നുമല്ല ഞങ്ങളുടേത് എന്നാണ് കൊച്ചുപ്രേമന് പറയുന്നത്. പരസ്പരം മനസിലാക്കാന്‍ പറ്റുന്നവരാണ് ഞങ്ങള്‍. ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ക്കാകും. ഇടയ്ക്കൊക്കെ കൊച്ച് കൊച്ച് പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടായാലും ഞങ്ങള്‍ അധികനേരം മിണ്ടാതെ ഇരിക്കില്ല. പിണങ്ങിയാലും ഇണങ്ങുമ്പോഴുണ്ടാകുന്ന സന്തോഷം ഇപ്പോഴും ഞങ്ങള്‍ ആസ്വദിക്കാറുണ്ട്.
എന്നെ വിശ്വസിച്ച് എന്റെ ജീവിതത്തിലേക്ക് വന്നയാളാണ് ഗിരിജ. കല്യാണത്തിന് ആദ്യം അവളുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ഗിരിജയുടെ വാശി കൊണ്ട് അവര്‍ സമ്മതിച്ചതാണ്. ഗിരിജയുടെ തീരുമാനം തെറ്റിയില്ലെന്ന് പിന്നീട് വീട്ടുകാര്‍ക്ക് മനസിലായി. നാടകത്തില്‍ സജീവമായ കാലത്ത് തന്നെയാണ് ഗിരിജയുമായിട്ടുള്ള വിവാഹം നടന്നത്. നാടകത്തില്‍ ഗിരിജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷം ഗിരിജ അഭിനയിച്ച് തുടങ്ങി. പിന്നീട് സീരിയലുകളിലും സജീവമായെന്ന് കൊച്ചു പ്രേമന് പറയുന്നു.സിനിമയില്‍ നിന്നും മറക്കാന്‍ പറ്റാത്തൊരു അനുഭവം ഉണ്ടായതിനെ കുറിച്ചും താരം പറഞ്ഞു..
ആദ്യ സിനിമയില്‍ കോമഡി വേഷമായിരുന്നു എനിക്ക്. ബഹദൂര്‍ക്ക ഒക്കെ ആ ചിത്രത്തിലുണ്ട്. ഞാനും കോമഡി ചെയ്ത് കൈയ്യടി വാങ്ങി. എങ്കിലും എന്റെ റോള്‍ ചെയ്ത് പോയതിന് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു അനുഭവം ഉണ്ടായി. അതുവരെ കാറ് വന്ന് എന്നെ കൊണ്ട് പോവുകയാണ് ചെയ്തിരുന്നത്. എന്നാല്‍ എന്റെ ഷൂട്ട് തീര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് സെറ്റിലെത്തിയപ്പോള്‍ എന്തിനാ ഇനിയും വന്നത് എന്ന മട്ടില്‍ അവിടുത്തെ സെക്യൂരിറ്റി വരെ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി.
അവിടെ പ്രൊഡക്ഷന്‍ ഫുഡ് തമിഴ് സ്റ്റൈലിലാണ്. സാമ്പാര്‍സാദം, തൈര് സാദം തുടങ്ങിയവയൊക്കെയാണ് ഉള്ളത്. നടീനടന്മാര്ക്കൊപ്പം ഞാനും ഗമയില്‍ കഴിക്കാന്‍ കയറിയിരുന്നു. പക്ഷേ പന്തിയില്‍ എനിക്ക് അപ്പുറവും ഇപ്പുറവും ഇരുന്നവര്‍ക്ക് വിളമ്പിയെങ്കിലും എനിക്ക് മാത്രം ആരും വിളമ്പിയില്ല. അവിടെയുള്ള ആരും എനിക്ക് വിളമ്പാനും പറഞ്ഞില്ല. ഞാന്‍ കുറച്ച് നേരം അവിടെ വെറുതേ ഇരുന്നിട്ട് പുറത്തേക്ക് ഇറങ്ങി പോന്നു. സെറ്റില്‍ ഉള്ളവര്‍ക്ക് മാത്രം ഭക്ഷണം കൊടുക്കുന്ന രീതിയായിരുന്നു അന്ന്. എണ്ണം കൃത്യമായി മാത്രമേ കൊടുക്കുകയുള്ളു.
എന്നാല്‍ ഇന്ന് ആ കഥ മാറി. സെറ്റില്‍ പ്രൊഡക്ഷന്‍ ഫുഡ് ആവശ്യത്തിന് കിട്ടും. പന്തിഭേദമില്ലാതെ എല്ലാവര്ക്കും ഒരേ ഭക്ഷണമായിരിക്കും. നായകന് കഴിക്കുന്ന ഭക്ഷണം തന്നെയാവും പ്രൊഡക്ഷന്‍ ബോയി കഴിക്കുന്നതെന്നും കൊച്ചു പ്രേമന് പറയുന്നു.
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
അങ്കിളേ….. നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത് ? കുട്ടിയുടെ ആ ചോദ്യത്തിനു മുന്നിൽ മനസ്സിലാകുന്നത് നിഷ്ക്കളങ്കതയുടെ , ആത്മബന്ധത്തിൻ്റെ സ്വരമാണ്....
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...