മ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണമെന്നത് സ്വപ്‌നമാണ്, അദ്ദേഹം തുറന്ന മനസ്സുള്ള വ്യക്തിയാണ്, അദ്ദേഹത്തെ സമീപിക്കാന്‍ എളുപ്പമാണ്; തുറന്ന് പറഞ്ഞ് സിബി മലയിൽ !
മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയിൽ .മമ്മൂട്ടിയുമൊപ്പമുള്ള ഒരു സിനിമ സ്വപ്‌നമാണെന്ന് തുറന്ന് പറഞ്ഞ് സിബി മലയില്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് ഇന്ന് റിലീസ് ചെയ്യുകയാണ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിബി മലയില്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.
മമ്മൂട്ടിയുമായി ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് എന്റെ പക്കലുണ്ട്. അത് അദ്ദേഹത്തിനോട് പറയാനുള്ള സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും നടക്കും. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണമെന്നത് സ്വപ്‌നമാണ്. അദ്ദേഹം തുറന്ന മനസ്സുള്ള വ്യക്തിയാണ്. അദ്ദേഹത്തെ സമീപിക്കാന്‍ എളുപ്പമാണ്. ഞാന്‍ സമീപിക്കാത്തതിന്റെ പ്രശ്‌നം മാത്രമേ ഉണ്ടായിട്ടുള്ളൂ. അദ്ദേഹവുമായി എനിക്ക് ചെയ്യാന്‍ സാധിക്കുന്ന വിഷയം വന്നില്ല എന്നേയുള്ളൂ- സിബി മലയില്‍ പറഞ്ഞു.
സിനിമയിലെ സൗഹൃദങ്ങള്‍ പുതിയ കാലത്ത് പഴയതിനോളം ശക്തമല്ലെന്ന് തോന്നിയിട്ടുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു. എല്ലാവരും ഓരോ തുരുത്തകളിലേക്ക് ചുരുങ്ങിപോയതായി തോന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.