എല്ലാ സിനിമകളിലൂടെയും ഞാൻ പഠിക്കുകയാണ്; കൽക്കി പോലുള്ള സിനിമകൾ ഇറങ്ങിയപ്പോൾ ചെയ്തത് പോലെയല്ല ഇന്ന് അഭിനയിക്കുന്നത്; മനസ്സ് തുറന്ന് ടൊവിനോ !

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. കുട്ടിക്കാലം മുതല്‍ സിനിമയെ സ്വപ്നംകണ്ട ടൊവിനോ ഇന്നുകാണുന്ന രീതിയിലേക്ക് വളര്‍ന്നത് അക്ഷീണ പ്രയത്നം കൊണ്ടാണ്. ടൊവിനോ തോമസ് നായകനായി എത്തിയ ‘തല്ലുമാല’ തിയേറ്ററുകളിൽ ഗംഭീര വിജയമായിരുന്നു. ലോക വ്യാപകമായി എഴുപത് കോടി കളക്ഷൻ നേടിയ ചിത്രം നെറ്റ്ഫ്ലിക്സിൽ ഈ ആഴ്ച ഏറ്റവും കൂടുതൽ പേർ കണ്ട ചിത്രങ്ങളുടെ പട്ടികയിലാണ്. മാസ് ആക്ഷൻ സീക്വൻസുകൾ നിറഞ്ഞ ‘തല്ലുമാല’യിലെ പ്രകടനം സമാനമായ ‘കൽകി’യിലെ പ്രകടനത്തേക്കാൾ സംതൃപ്തി നൽകിയെന്ന് പറയുകയാണ് ടൊവിനോ.ഒരു അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
“എല്ലാ സിനിമകളിലൂടെയും ഞാൻ പഠിക്കുകയാണ്. ഈ വർഷങ്ങളിൽ പല തരം ചിത്രങ്ങൾ ചെയ്ത് ഞാൻ എന്നെ തന്നെ മിനുക്കിയെടുക്കുകയാണ്. പഠനം നടക്കുന്നുണ്ട്. പഠന രീതികൾ വ്യത്യസ്തമാണ്. ചെറിയ ക്ലാസുകളിൽ പഠിച്ചത് പോലെയല്ല നമ്മൾ പത്താം ക്ലാസിൽ പഠിക്കുന്നത്. എന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ പുരോഗമിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയും മെച്ചപ്പെടാനുള്ള സാധ്യതകൾ ഉണ്ട് എന്ന് എനിക്കറിയാം.
കൽക്കി പോലുള്ള സിനിമകൾ ഇറങ്ങിയപ്പോൾ ചെയ്തത് പോലെയല്ല ഇന്ന് അഭിനയിക്കുന്നത്. എന്റെ ശരീരത്തെ പരിപാലിക്കുന്നത് പോലും പഴയതിൽ നിന്ന് വ്യത്യസ്തമാണ്. ‘എടക്കാട് ബറ്റാലിയൻ’ കാലത്ത് 90 കിലോ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ 74 കിലോ ആണ് ഭാരം. അന്ന് ഭക്ഷണ ക്രമീകരണമോ വർക്കൗട്ടിൽ ഇപ്പോഴുള്ള അച്ചടക്കമോ ഉണ്ടായിരുന്നില്ല. ഇപ്പോൾ രാവിലെ 5:30 ന് ഉണർന്ന് കളരിപ്പയറ്റ് പരിശീലിക്കുന്നു. അതായത്, സിനിമയ്ക്കായി പഠിക്കുന്നതൊന്നും ഷൂട്ട് കഴിഞ്ഞും ഞാൻ മറക്കുന്നില്ല,” ടൊവിനോ പറഞ്ഞു.
ഡൊ. ബിജുവിന്റെ ‘അദൃശ്യ ജാലകങ്ങൾ’, ‘അജയന്റെ രണ്ടാം മോഷണം’, ‘നടികർ തിലകം’ എന്നിവയാണ് ടൊവിനോ ഇപ്പോൾ അഭിനയിക്കുന ചിത്രങ്ങൾ.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...