Connect with us

റോബിനുമായി ഇപ്പോഴുള്ളത് തെറ്റിദ്ധാരണയിലൂടെ വന്നിട്ടുള്ള പ്രശ്നങ്ങളാണ്, എനിക്ക് വിരോധമില്ല, ആ വിഷയം കൂടുതൽ സംസാരിക്കേണ്ടതില്ല; ടോം ഇമ്മട്ടി പറയുന്നു !

Uncategorized

റോബിനുമായി ഇപ്പോഴുള്ളത് തെറ്റിദ്ധാരണയിലൂടെ വന്നിട്ടുള്ള പ്രശ്നങ്ങളാണ്, എനിക്ക് വിരോധമില്ല, ആ വിഷയം കൂടുതൽ സംസാരിക്കേണ്ടതില്ല; ടോം ഇമ്മട്ടി പറയുന്നു !

റോബിനുമായി ഇപ്പോഴുള്ളത് തെറ്റിദ്ധാരണയിലൂടെ വന്നിട്ടുള്ള പ്രശ്നങ്ങളാണ്, എനിക്ക് വിരോധമില്ല, ആ വിഷയം കൂടുതൽ സംസാരിക്കേണ്ടതില്ല; ടോം ഇമ്മട്ടി പറയുന്നു !

2017ല്‍ ടോവിനോ തോമസ്, നീരജ് മാധവ് എന്നിവര്‍ പ്രധാനകഥാപാ ത്രങ്ങളായി എത്തിയ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രേദ്ധയനായ താരമാണ് ടോം ഇമ്മട്ടി . സംവിധാനത്തിനു പുറമെ 2014 ല്‍ പുറത്തിറങ്ങിയ വണ്‍ ഫെന്‍ ഡേ എന്ന ചിത്രത്തില്‍ അഭിനയിച്ചു. . കോളജ് രാഷ്ട്രീയ പറഞ്ഞ സിനിമയിൽ മലയാള സിനിമയുടെ സൂപ്പർ ഹീറോ ടൊവിനോ തോമസായിരുന്നു നായകൻ. അന്ന് നായക വേഷങ്ങളിൽ ടൊവിനോ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ സമയമായിരുന്നു.

ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ ടോം ഇമ്മട്ടിയുടേത് തന്നെയായിരുന്നു. പിന്നീട് ടോമിനെ പ്രേക്ഷകർ കാണുന്നത് അവതാരകന്റെ റോളിലാണ്. മാറ്റിനി ലൈവ് എന്ന യുട്യൂബ് ചാനലിൽ കട്ടൻ വിത്ത് ഇമ്മട്ടിയെന്ന പരിപാടി അവതരിപ്പിച്ച് ടോം വളരെ വേഗത്തിൽ ജനപ്രിയനായി.ബി ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനൊപ്പമുള്ള ടോമിന്റെ അഭിമുഖ വീഡിയോ പത്ത് ലക്ഷം പേരാണ് കണ്ടത്. ഇരുവരും ആ അഭിമുഖത്തിന് ശേഷം അടുത്ത സുഹൃത്തുക്കളുമായി മാറി.

റോബിൻ-ടോം ഇമ്മട്ടി കോമ്പോയ്ക്ക് ആരാധകരുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ടോമുമായുള്ള സൗഹൃദം താൻ അവസാനിപ്പിക്കുന്നുവെന്ന തരത്തിൽ റോബിൻ രാധാകൃഷ്ണൻ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു.
ഒരു കുറിപ്പ് ഷെയർ ചെയ്തുകൊണ്ടായിരുന്നു റോബിൻ ടോമുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചത്. ‘നമ്മുടെ ഫെയിം കണ്ട് നമ്മളെ ഉപയോ ഗിക്കാൻ വേണ്ടി മാത്രം കൂടെ കൂടുന്ന ഇത്തിൾ കണ്ണികളായ കുറെ ഫ്രണ്ട്സ് നമുക്ക് എല്ലാവർക്കും ഉണ്ടാകും. അവരെ നമുക്ക് അറിയാമെങ്കിലും നമ്മളെ കൊണ്ട് ജീവിച്ചുപോകുന്നെങ്കിൽ ജീവിച്ച് പോട്ടെയെന്ന് കരുതി ഒന്നും മിണ്ടാതെ കൂടെ നിർത്തും.’

പക്ഷെ നമുക്ക് ആ ഫ്രണ്ട്ഷിപ്പ് കൊണ്ട് സഹിക്കാൻ വയ്യാതെയായാൽ അവരെ മാറ്റി നിർ‌ത്തുന്നത് തന്നെയാണ് നമുക്ക് നല്ലത്’ എന്നായിരുന്നു റോബിൻ പങ്കുവെച്ച കുറിപ്പ്. ഈ വിഷയത്തിൽ ആദ്യമായി ഇപ്പോൾ ടോം ഇമ്മട്ടി പ്രതികരിച്ചിരിക്കുകയാണ് ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ.

റോബിനുമായുള്ള സൗഹൃദത്തിൽ വിള്ളൽ വീഴ്‌ത്തിയത് ചില തെറ്റിദ്ധാരണകളാണെന്നാണ് ടോം ഇമ്മട്ടി പറഞ്ഞത്. ‘റോബിനുമായി ഇപ്പോഴുള്ളത് തെറ്റിദ്ധാരണയിലൂടെ വന്നിട്ടുള്ള പ്രശ്നങ്ങളാണ്. എനിക്ക് വിരോധമില്ല. ആ വിഷയം കൂടുതൽ സംസാരിക്കേണ്ടതില്ല. നല്ല സബ്ജക്ടിന് വേണ്ടി കാത്തിരിക്കുന്നത് കൊണ്ടാണ് സംവിധാനത്തിൽ ഗ്യാപ്പ് വന്നത്.’

ഈ ഡിസംബറിൽ പുതിയ സിനിമ പ്രഖ്യാപിക്കും. തിയേറ്ററിക്കൽ പടങ്ങളുടെ സ്വഭാവം മാറിയിട്ടുണ്ട്. ഹെവി പടങ്ങളാണ് തിയേറ്ററിൽ ഓടുന്നത്. മറ്റ് സിനിമകൾക്ക് ആൾക്കാരില്ല. അതുകൊണ്ട് തന്നെ വലിയൊരു കാൻവാസിൽ ഒരു പടം ചെയ്യാമെന്നുള്ള പ്ലാനിലാണ്.’

‘ദുനിയാവിന്റെ ഒരറ്റത്ത് സിനിമ ചെയ്ത പ്രൊഡക്ഷൻ കമ്പനിയുടെ മറ്റൊരു സിനിമ ഇറങ്ങാനുണ്ട്. അത് റിലീസ് ചെയ്ത ശേഷം ദുനിയാവിന്റെ ഒരറ്റത്തിന്റെ റിലീസുണ്ടാകും. ഇനി ചെയ്യാൻ പോകുന്ന സിനിമ ബാദുഷ സിനിമാസിന്റെ കീഴിലായിരിക്കും. ടൊവിനോയുടെ ഫെയിം ഞാനും ആ ഗ്രഹിച്ചിരുന്നതാണ്. എന്റെ ആദ്യ പടത്തിലെ നായകൻ സ്റ്റാറായി മാറിയെന്നത് എന്നും എനിക്ക് സന്തോഷം നൽകുന്നതാണ്.’
‘ഹിറ്റാകുന്ന തരത്തിലുള്ള സിനിമകൾ വേണ്ടെ അവനൊപ്പം ഇനി ചെയ്യാൻ. സത്യത്തിൽ നടനാകാൻ ആഗ്രഹിച്ചാണ് സിനിമയിലെത്തിയത് പക്ഷെ സംവിധാനമാണ് ‌ചെയ്തത്.’

‘കോഫി വിത്ത് കരൺ പരിപാടിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കട്ടൻ വിത്ത് ഇമ്മട്ടി തുടങ്ങിയത്. ഏറ്റവും നല്ലതായി എന്ത് ചെയ്ത് യുട്യൂബിലൂടെ പങ്കുവെച്ചാലും ഗംഭീരമാകും’ ടോം ഇമ്മട്ടി പറഞ്ഞു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top