അച്ഛൻ ചാവാൻ കിടക്കുമ്പോഴാണോ പൊറോട്ടയും ബീഫും എന്ന ചോദിച്ചു ? അപ്പോൾ ആ മറുപടി ഇതായിരുന്നു; ധ്യാൻ പറയുന്നു !
മലയാളികൾക്ക് ഏറെ ഇഷ്ടമുളള താര കുടുംബമാണ് ശ്രീനിവാസന്റേത് . മക്കളായ വിനീതും ശ്രീനിവാസനും ഇന്ന്
മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധയാരാണ് . അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീതിൻ്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ധ്യാൻ ഇന്ന് നടനായും സംവിധായകനുമായി തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ ശ്രീനിവാസൻ ആശുപത്രിയിൽ കിടന്ന സമയത്തെ രസകരമായ ഒരു അനുഭവം പങ്കുവെച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരു ഓൺലൈൻ മീഡിയക്ക് കൊടുത്ത അഭിമുഖത്തിലാണ് അച്ഛൻ ശ്രീനിവാസൻ സീരിയസായി ആശുപത്രിയിൽ കിടക്കുന്ന സമയത്തെ രസകരമായ അനുഭവം ധ്യാൻ പങ്കുവെച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ‘അച്ഛൻ ഈ അലോപ്പതിക്ക് എതിരാണ്, മൈദക്ക് എതിരാണ്, പൊറോട്ട കഴിക്കില്ല, ഇതൊക്കെ പറയുകയാണെങ്കിലും നന്നായി സിഗരറ്റ് വലിക്കും. ഒരു ദിവസം അച്ഛൻ സീരിയസായി ആശുപത്രിയിൽ കിടക്കുന്ന സമയമാണ്,
എല്ലാവരും വിഷമിച്ച് നിൽക്കുകയായിരുന്നു, അച്ഛൻ ഇനി അധികം കാലം ജീവിച്ചിരിക്കില്ല എന്ന സ്ഥിതിയിലൊക്കെ നിൽക്കുന്ന സമയമാണത്. എല്ലാവരും വിഷമിച്ചിരിക്കുന്ന സമയത്ത് ആശുപത്രിയിൽ വെച്ച് താൻ അമ്മയോട് ചോദിച്ചു എന്തെങ്കിലും കഴിക്കണ്ടേ എന്ന്, അമ്മ പറഞ്ഞു എന്തെങ്കിലും പറ എന്ന്. അപ്പോൾ താൻ കാന്റീനില് വിളിച്ച് ചോദിച്ചു എന്താ കഴിക്കാനുള്ളതെന്ന്. അപ്പോൾ അമ്മ പറഞ്ഞു ചപ്പാത്തിയുണ്ട്, പൊറോട്ടയുണ്ട്.
അപ്പോൾ അമ്മ രണ്ട് പൊറോട്ടയും ഒരു ബീഫ് റോസ്റ്റും പറയാൻ പറഞ്ഞു, കേട്ട പാതി താൻ അമ്മയോടു ചോദിച്ചു, തന്റെ അച്ഛൻ ചാവാൻ കിടക്കുമ്പോഴാണോ അമ്മയ്ക്ക് പൊറോട്ടയും ബീഫും എന്ന്. അപ്പോൾ അമ്മ പറഞ്ഞു ഇപ്പോഴല്ലേ കഴിക്കാൻ പറ്റൂ എന്ന്. ആലോചിച്ച് നോക്കുമ്പോൾ എന്തൊരു സ്‌പോട്ടായിരിക്കണം ആ സ്ത്രീ. അന്ന് രാത്രി തന്റെ അമ്മ സന്തോഷത്തോടെ പൊറോട്ട കഴിക്കുന്നത് താൻ കണ്ടു,’ ധ്യാൻ പറയുന്നു.