
News
തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി
തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി
Published on

തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകള്‍ തൂരിഗൈ യെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
എം.ബി.എ.ക്കാരിയായ തൂരിഗൈ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമാണ്. ഏതാനും തമിഴ് സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ചു. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി.യില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു.
2001 മുതല്‍ തമിഴില്‍ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലന്. കാര്‍ത്തിക് രാജ സംഗീതം നിര്‍വഹിച്ച ‘പിശാസ് 2’ എന്ന ചിത്രത്തിനാണ് അദ്ദേഹം ഒടുവില്‍ ഗാനരചന നിര്‍വഹിച്ചത്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...