വീട്ടിലെ പൂജാമുറിക്കരികിൽ കസവു സാരി ചുറ്റി കാവ്യയും മീനാക്ഷിയും, പട്ടുപാവാട അണിഞ്ഞ് മാമ്മാട്ടി; കുടുംബ ചിത്രവുമായി ദിലീപ്; കമന്റ് ബോക്സ് നിറയുന്നു

രണ്ടുവർഷത്തെ കോവിഡിന് ശേഷം മലയാളികൾ ഓണം ആഘോഷിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തും താരങ്ങൾ എത്തിയിട്ടുണ്ട്.
കുടുംബസമേതം ഓണം ആഘോഷിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ദിലീപ്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ദിലീപിന് ഒപ്പം ചിത്രത്തിലുണ്ട്.
വീട്ടിലെ പൂജാമുറിക്കരികിൽ കസവു സാരി ചുറ്റി കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പം പട്ടു പാവാടക്കാരി മഹാലക്ഷ്മി. കസവുമുണ്ടും വെള്ളഷർട്ടുമണിഞ്ഞ് ദിലീപ്. എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഓണാശംസകൾ എന്നെഴുതിക്കൊണ്ടുള്ള ചിത്രം ദിലീപ് പങ്കുവെച്ചതിന് പിന്നാലെ കമന്‍റുകളുമായി നിരവധി പേര്‍ എത്തിയിട്ടുമുണ്ട്.
ഏറെ നാളുകൾക്കു ശേഷമാണ് കുഞ്ഞ് മഹാലക്ഷ്മിയുടെ അച്ഛൻ ദിലീപിനും അമ്മ കാവ്യക്കും മീനൂട്ടിക്കും ഒപ്പമുള്ള ചിത്രമെത്തുന്നത്. ദിലീപിനും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ നല്ല നാളുകൾ വന്നുഭവിക്കട്ടെയെന്നും ഡാർക്ക് ത്രില്ലർ പടങ്ങൾ കണ്ടു മടുത്തെന്നും ഇനിയുള്ള ഓണനാളുകളിൽ ദിലീപിന്‍റെ അടിപൊളി കോമഡി പടങ്ങൾ കാണാനാവട്ടെയെന്നും പലരും കമന്‍റുകളിട്ടിട്ടുമുണ്ട്.
നാല് പേർക്കുമുള്ള ചിത്രത്തിന് പുറമേ മീനാക്ഷിയും മഹാലക്ഷ്മിയും മാത്രമുള്ള ചിത്രം കൂടി മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് അവർക്ക് ഓണാശംസകളുമായി രംഗത്ത് വന്നിട്ടുള്ളത്. കുറേ നാളുകൾക്കു ശേഷമാണ് കുഞ്ഞ് മഹാലക്ഷ്മിയും അച്ഛൻ ദിലീപിനും അമ്മ കാവ്യക്കും മീനൂട്ടിക്കും ഒപ്പമുള്ള ചിത്രമെത്തുന്നത്. മീനാക്ഷിയുടെ കവിളിൽ മഹാലക്ഷ്മി ഉമ്മ നൽകുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്‍....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....