Connect with us

പാതിരാത്രി പ്രണയിനിയുടെ പിറന്നാൾ ആഘോഷമാക്കി റോബിൻ, ഡോക്ടറുടെ സമ്മാനം കണ്ടോ? ഞെട്ടിച്ചു കളഞ്ഞു.. ഇതിൽ കൂടുതൽ ഇനിയെന്ത് വേണം; വീഡിയോ വൈറൽ

Malayalam

അടുത്തിടെയാണ് താൻ വിവാഹിതനാകാൻ പോകുകയാണെന്നുള്ള വാർത്ത ബിഗ് ബോസ്സ് താരം റോബിൻ അറിയിച്ചത്. കട്ടൻ വിത്ത് ഇമ്മട്ടി എന്ന പരിപാടിയിൽ റോബിനെ അഭിമുഖം ചെയ്യാനെത്തിയ ആരതി പൊടി എന്ന പെൺകുട്ടിയെയാണ് റോബിൻ ജീവിത സഖിയാക്കുന്നത്. നടി, മോ‍ഡൽ, സംരംഭക എന്നീ നിലകളിൽ തിളങ്ങുന്ന വ്യക്തിയാണ് ആരതി പൊടി.

സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും റീൽസ് വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നതും. ഓണത്തിനോടനുബന്ധിച്ച് പങ്കുവെച്ച ചിത്രങ്ങൾക്കും റീൽസിനും മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആരാധകർ കാണാൻ കാത്തിരുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇരുവരും തിരുവോണ ദിനത്തിൽ പങ്കുവെച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ആരതിയുടെ ബെർത്തിടെ സെലിബ്രേഷൻ വീഡിയോകളാണ്. ആരതിയും അച്ഛനും അമ്മയും സുഹൃത്തുക്കളും റോബിനും ടോം ഇമ്മട്ടിയുമൊക്കെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ആരതി കേക്ക് കട്ട് ചെയ്ത് അച്ഛനും അമ്മക്കും നൽകിയ ശേഷം റോബിനും ടോമിനും കൊടുത്തു. പിന്നീട് റോബിന് ആരതിക്ക് സമ്മാനമായി നൽകിയത് ഒരു വലിയ ടെഡി ബിയറിനെയാണ്. കൂടാതെ ഒരു ഫോട്ടോ ഫ്രെയിമും സമ്മാനമായി നൽകിയ നിരവധി പേർ ആരതിക്ക് പിറന്നാൾ ആശംസകൾ നൽകി രം​ഗത്ത് വന്നിട്ടുണ്ട്.

ഷോയിൽ വെച്ച് ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയോട് റോബിൻ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഷോ അവസാനിച്ച് അധിക നാൾ അവരുടെ സൗഹൃദം നീണ്ട് നിന്നില്ല. സമൂഹ മാധ്യമങ്ങളിലെല്ലാം വലിയ രീതിയിൽ ആ​ഘോഷിച്ച പ്രണയ കോംബോ ആയിരുന്നു.

More in Malayalam

Trending

Recent

To Top