ജീവിതത്തിലെ സുവർണകാലം അതായിരുന്നു ; ഇത്തവണപുതിയ ഫ്ലാറ്റിൽ ആദ്യത്തെ ഓണം ആഘോഷിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ സാധിക്കില്ല ; കാരണം വെളിപ്പെടുത്തി മഞ്ജുപിള്ള !

ടെലിവിഷന്‍ സിനിമ പ്രേമികള്‍ക്ക് ഒരേപോലെ സുപരിചിതയായ താരമാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയത്തിന്റെ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ചു മഞ്ജുവിന്.ഇപ്പോഴിതാ ഓണ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു പിള്ള. ഷൂട്ടിംഗ് തിരക്കുള്ളതിനാൽ സിനിമാ സെറ്റിലാണ് ഇത്തവണയും മഞ്ജു പിള്ളയുടെ ഓണാഘോഷം. തന്റെ കുട്ടിക്കാലത്തെ ഓണം ഓർമ്മകളും നടി പങ്കുവെച്ചു. മലയാള മനോരമയോടാണ് പ്രതികരണം.
ഓണം വീട്ടിൽ ആഘോഷിക്കാൻ ശ്രമിക്കാറുണ്ട്. തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. ലുലു മാളിനടുത്ത്. അവിടെ ഇത്തവണ ആദ്യത്തെ ഓണം ആഘോഷിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. മകൾ ഇറ്റലിക്ക് പഠിക്കാൻ പോവുകയാണ്. അതുകൊണ്ട് ഈ ഓണം ഗംഭീരമാക്കണമെന്നുണ്ടായിരുന്നു. പക്ഷെ തൊഴിൽ ആണല്ലോ പ്രധാനം. അതുള്ളത് കൊണ്ടാണല്ലോ ഓണം ആഘോഷിക്കാനും ഫ്ലാറ്റ് വാങ്ങാനും കഴിയുന്നത്. ഓണ ദിനത്തിൽ ഇത്തവണ ഷൂട്ടിംഗ് ഉണ്ട്’
അതുകൊണ്ട് ഓണം സിനിമാ സെറ്റിൽ ആണെന്നും മഞ്ജു പിള്ള പറയുന്നു. കുട്ടിക്കാലത്തെ ഓണ വിശേഷങ്ങളും മഞ്ജു പിള്ള പങ്കുവെച്ചു. ഏറ്റവും നല്ല ഓണം ചെറുപ്പത്തിലായിരുന്നു. അന്ന് ഞങ്ങൾ തിരുവനന്തപുരത്താണ് താമസം. ഓണാവധി വരുമ്പോൾ സ്വന്തം നാടായ ഏറ്റുമാനൂരിലേക്ക് പോവും. പിന്നെ അവധി ദിനങ്ങൾ മുഴുവനും അവിടെ കളിച്ചു തീർക്കും. ജീവിതത്തിലെ സുവർണകാലം അതായിരുന്നെന്ന് മഞ്ജു പിള്ള പറയുന്നു.
തറവാട്ടിൽ ഇഷ്ടം പോലെ പറമ്പുണ്ട്. അവിടെ പാലമരത്തിൽ ഊഞ്ഞാൽ കെട്ടി ആടും. ബന്ധുക്കളെല്ലാം കൂടി നൂറോളം അംഗങ്ങളുണ്ടാവും. എല്ലാവരും സദ്യ ഉണ്ടാക്കി നിലത്തിരുന്ന് ഇലയിട്ട് കഴിക്കും. തൊടിയിൽ ഓടി നടന്ന് പൂ പറിച്ച് അത്തപ്പൂക്കളം ഇടും.
പൂ പറിക്കാൻ പോരുമോ എന്ന പാട്ടു പാടും. അന്നത്തെ പോലെ ആസ്വദിച്ച ഓണം ഇപ്പോഴില്ല. ഇന്ന് അത്തപ്പൂക്കളമിടൽ തുടങ്ങി എല്ലാ ഇൻസ്റ്റന്റ് ആണ്. എന്റെ മകൾക്ക് പണ്ടത്തെ പോലെ ഒരു ഓണം ഇതുവരെ കൊടുക്കാനായിട്ടില്ലെന്നും മഞ്ജു പിള്ള പറഞ്ഞു.ഹോം എന്ന സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് മഞ്ജു പിള്ളയെ തേടി വരുന്നത്. ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, നസ്ലിൻ തുടങ്ങിയവർക്കൊപ്പമായിരുന്നു മഞ്ജു പിള്ള ഈ സിനിമയിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഹോമിലെ അഭിനയത്തിന് മഞ്ജു പിള്ളയെ തേടി വന്നത്.
കുട്ടിയമ്മ എന്ന കഥാപാത്രത്തെ ആയിരുന്നു സിനിമയിൽ മഞ്ജു പിള്ള അവതരിപ്പിച്ചത്. മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം ആണ്. മഞ്ജുവും ദയയും ഒരുമിച്ചുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം വെെറലായിരുന്നു
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...