Connect with us

വന്നവഴി മറന്നോ, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കെട്ടേണ്ട, നിങ്ങളുടെ എല്ലാ ഷോകളും , സിനിമയും ബഹിഷ്‌കരിക്കും, ;സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യാപക സൈബര്‍ ആക്രമണം !

Movies

വന്നവഴി മറന്നോ, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കെട്ടേണ്ട, നിങ്ങളുടെ എല്ലാ ഷോകളും , സിനിമയും ബഹിഷ്‌കരിക്കും, ;സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യാപക സൈബര്‍ ആക്രമണം !

വന്നവഴി മറന്നോ, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കെട്ടേണ്ട, നിങ്ങളുടെ എല്ലാ ഷോകളും , സിനിമയും ബഹിഷ്‌കരിക്കും, ;സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യാപക സൈബര്‍ ആക്രമണം !

2005ൽ പുറത്തിറങ്ങിയ “രാജമാണിക്യത്തിൽ” മമ്മൂട്ടിക്ക് തിരുവനന്തപുരം ഭാഷാപ്രയോഗം പരിശീലിപ്പിച്ചതാണ് സിനിമാവേദികളിൽ സുരാജിനെ കൂടുതൽ ശ്രദ്ധേയനാക്കിയത് . സുരാജ് 2006 നു ശേഷം മലയാള സിനിമയിലെ തിരക്കുള്ള ഹാസ്യതാരങ്ങളിലൊന്നായി മാറി.

സ്വഭാവ റോളുകളിലും അഭിനയിച്ച് തുടങ്ങിയ സുരാജിന്റെ ആദ്യ നായകവേഷം “തസ്ക്കര ലഹള” എന്ന ചിത്രത്തിലായിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് 2009ലും 2010ലും തുടർച്ചയായി നേടി. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിനു 2014 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാവായി. തുടർന്ന് ഹാസ്യതാരത്തിൽ നിന്നും സ്വഭാവനടനിലേക്കുള്ള മാറ്റം സുരാജിന് നിരവധി സിനിമകളിൽ നായക വേഷങ്ങളോ സുപ്രധാന വേഷങ്ങളോ ചെയ്യാൻ കാരണമായി.

ഇപ്പോഴിതാ സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. അദ്ദേഹം വളരെ മുന്‍പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. ഒരു പരിപാടിയില്‍ അവതാരകനായെത്തിയ സുരാജ് സഹ അവതാരകയോട് തമാശയ്ക്ക് പറഞ്ഞ കാര്യത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനം നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് കീഴില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് വന്നുകൊണ്ടിരിക്കുന്നത്.

ഒരു ചാനലിലെ പരിപാടിക്കിടെ സഹ അവതാരക വേദിയിലേക്ക് വരികയും സുരാജ് അവര്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്യുണ്ട്. അപ്പോഴാണ് അവതാരക കയ്യില്‍ കെട്ടിയ ചരടിനെക്കുറിച്ച് സുരാജ് കളിയാക്കി സംസാരിക്കുന്നത്. നമസ്‌തേ എന്നുപറഞ്ഞ് സുരാജ് അവതാരകയ്ക്ക് കൈ നല്‍കുന്നതിനിടെ കയ്യില്‍ കെട്ടിയ ചരട് കണ്ട് ചിരിച്ചുകൊണ്ട് ഇതൊക്കെ എന്തുവാടെ എന്ന് ചോദിക്കുകയും അപ്പോള്‍ അവതാരക ഇതൊന്നും കളിയാക്കാന്‍ പാടില്ലെന്ന് പറയുകയും ചെയ്യുന്നു.

നന്നായി സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്, തെറ്റില്ലാതെ നില്‍ക്കുന്നു. കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ , ശരം കുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം .അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക്..ഇതൊക്കെ വളരെ മോശം അല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇതിന് പിന്നാലെ നിരവധിപേരാണ് സുരാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പലരും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വിമര്‍ശനം നടത്തുന്നത്. സുരാജിന്റെ എല്ലാ സിനിമകളും ഷോകളും ബഹിഷ്‌ക്കരുക്കും എന്നുള്‍പ്പെടെയാണ് കമന്റുകള്‍..സുരാജ് പഴയ ഫോട്ടോയില്‍ അദ്ദേഹം ചരട് കെട്ടിയിട്ടിട്ടുണ്ടല്ലോ എന്നും ചിലര്‍ ചോദിക്കുന്നു..

കല്യാണത്തിന് പോലും നിങ്ങളുടെ കയ്യില്‍ ചരടുകെട്ടിയിട്ടുണ്ടല്ലോ..വന്നവഴി മറന്നോ, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കെട്ടേണ്ട, നിങ്ങളുടെ എല്ലാ ഷോകളും , സിനിമയും ബഹിഷ്‌കരിക്കും, പൊതുവേദിയില്‍ കണ്ടാല്‍ പ്രതിഷേധം നേരിട്ടറിയിക്കും , മാപ്പ് പറയാന്‍ തയ്യാറാകണം നിങ്ങളാരാന്നാ വിചാരം. ചാനലിലല്ലാതെ നേരിട്ട് ഇത് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ ടോ എന്നൊക്കെയാണ് കമന്റുകള്‍. അതേസമയം, വിഷയത്തിൽ സുരാജ് വെഞ്ഞാറമൂട് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

More in Movies

Trending

Recent

To Top