ഒന്ന് തലയിട്ടേച്ച് പോ തിലകന് ചേട്ടന്റെ മോനെ എന്നും പറഞ്ഞ ഓരോരോ അവന്മാര് കച്ചകെട്ടി ഇറങ്ങിയാല്‍ എന്ത് ചെയ്യും, ദേ കഴിഞ്ഞ ദിവസവും വന്നിട്ടുണ്ട് പുതിയ ഇണ്ടാസ്.. ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ഷമ്മി തിലകന്!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകന്.ഇപ്പോഴിതാ ഷമ്മി തിലകന് ആരാധകന് സോഷ്യല്‍മീഡിയയില്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.’അനാവാശ്യ വിവാദങ്ങളില്‍ പോയി തല ഇടാതെ ഞങ്ങള്‍ക്ക് ഇതുപോലെ നല്ല എന്റര്ടെയ്ന്മെന്റ് തരൂ… വിവാദങ്ങളും സംഘടനാ പ്രശ്നങ്ങളും ഉണ്ടാക്കാന്‍ ഒന്നിനും പറ്റാത്ത ടിനി ടോം, ഇടവേള ബാബു, പോലെയുള്ള ആളുകള്‍ ഉണ്ട്. ചേട്ടന് നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാകണം’ എന്നാണ് ആരാധകന്റെ കമന്റ്.
‘വിവാദങ്ങളില്‍ പോയി തലയിടാന്‍ അന്നും ഇന്നും താല്പര്യമില്ല ബ്രോ. അഡ്ജസ്റ്റ് ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്, എന്നാല്‍… ഒന്ന് തലയിട്ടേച്ച് പോ തിലകന് ചേട്ടന്റെ മോനെ എന്നും പറഞ്ഞ ഓരോരോ അവന്മാര് കച്ചകെട്ടി ഇറങ്ങിയാല്‍ എന്ത് ചെയ്യും. ദേ കഴിഞ്ഞ ദിവസവും വന്നിട്ടുണ്ട് പുതിയ ഇണ്ടാസ്.. ഞാന്‍ എന്ത് ചെയ്യണം.. നിങ്ങള്‍ പറ’, എന്നാണ് ഷമ്മി തിലകന് നല്കിയ മറുപടി.
നിലവില്‍ ‘പാല്‍തു ജാന്‍വര്‍’ എന്ന സിനിമയാണ് ഷമ്മി തിലകന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. മൃഗ ഡോക്ടര്‍ സുനില്‍ ഐസക്ക് എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിച്ചത്.
ബേസില്‍ ജോസഫ് നായകനായ ചിത്രത്തില്‍ ഷമ്മി തിലകന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്, ശ്രുതി സുരേഷ്, ജയകുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...